കാസർകോട്:(www.evisionnews.in) ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതോടെ സി.പി.എം ക്വട്ടേഷൻ, മാഫിയ സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണെന്ന് എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ പ്രസ്താവിച്ചു. മൊഗ്രാൽപുത്തൂരിലെ മുസ്ലിം യൂത്ത് ലീഗ് നേതാവ് കെ.ഇ.ഇബ്രാഹിമിനെ മാരകായുധങ്ങളുമായി വധിക്കാൻ ശ്രമിച്ച കഞ്ചാവ് മണൽ മാഫിയ സംഘത്തിനും, കുറ്റിക്കോലിലെ നാസറിനെയും കുടുംബത്തെയും കാർ തടഞ്ഞു നിർത്തി കൊല്ലാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിനും ജില്ലയിൽ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിടുന്ന ഗുണ്ടാസംഘങ്ങൾക്കും സംരക്ഷണവും , പോലീസ് സഹായവും നൽകുന്നത് സി.പി.എമ്മാണ്.
ജില്ലയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അനധികൃത കടവുകളുണ്ടാക്കി സി.പി.എം നേതാക്കളുടെനേതൃത്വത്തിൽ പോലിസിനെയും റവന്യൂ അധികൃതരെയുംനിഷ്ക്രിയരാക്കിമണൽകടത്തുകയാണ്. ക്വട്ടേഷൻ, മാഫിയ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം മൂലം ജനങ്ങളുടെ ജീവിതം അസ്വസ്തതയിലും ഭീതിയിലുമാണ്. ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകാൻ നിയോഗിക്കപ്പെട്ട പോലീസ് സി.പി.എമ്മിന്റെ വളണ്ടിയർ സേനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്.അവസരവാദപരവും, തരം താണതുമായ രാഷ്ട്രീയ പ്രവർത്തനം മൂലം ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തിനിൽക്കുന്ന സി.പി.എം ,ഗുണ്ടാ മാഫിയ സംഘങ്ങൾക്ക് ഒത്താശ ചെയ്യുന്ന നയവുമായി മുന്നോട്ട് പോയാൽ വരാനിരിക്കുന്ന തെരഞ്ഞടുപ്പിൽ നാലാം സ്ഥാനത്ത് പ്പോലും എത്തപ്പെടാത്ത അവസ്ഥയുണ്ടാകുമെന്നും അബ്ദുൾ റഹിമാൻ ഓർമ്മിപ്പിച്ചു.
Post a Comment
0 Comments