കാസർകോട് :(www.evisionnews.in)കേന്ദ്ര സര്‍വ്വകലാശാലയില്‍ ഹോസ്റ്റല്‍ സൗകര്യം ആവശ്യമുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും താമസസൗകര്യം ലഭ്യമാക്കാന്‍ സര്‍വ്വകലാശാല അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.കാസർകോട് ജില്ലയ്ക്ക് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും ഉന്നത പഠനത്തിനായി നിരവധി വിദ്യാര്‍ഥികള്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ പിജി പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ തന്നെ നൂറോളം വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ സൗകര്യം ലഭിക്കാതെ പുറത്താണ്.ഇനി ഗവേഷക വിദ്യാര്‍ഥികള്‍ കൂടി എത്തുന്നതോടെ പ്രശ്നം രൂക്ഷമാകും.വിദ്യാര്‍ഥികള്‍ സ്വന്തം നിലയ്ക്ക് താമസ സൗകര്യം കണ്ടെത്തണം എന്ന സര്‍വ്വകലാശാല അധികാരികളുടെ സമീപനം വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണ്.ആവശ്യമുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കേണ്ടത് അധികാരികളുടെ ബാധ്യതയാണ്.ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ വൈസ്ചാന്‍സലറും സര്‍വ്വകലാശാല അധികാരികളും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Post a Comment
0 Comments