കാസർകോട് :(www.evisionnews.in) പെരിയ കേന്ദ്ര സർവകലാശാലയിലെ പുതുതായി പ്രവേശനം ലഭിച്ച പി.ജി വിദ്യാർത്ഥികൾക്ക് അധികൃതർ ഹോസ് റ്റൽ സൗകര്യം നിക്ഷേധിച്ച നടപടി പ്രതിഷേധാർഹമാ മാണെന്ന് എം എസ് എഫ്. യാതൊരു അടിസ്ഥാന സൗകര്യവും ഒരുക്കാതെയാണ് സീറ്റുകൾ വർദ്ധിപ്പിച്ചത്. ഹോസ് റ്റൽ സൗകര്യം ഇല്ലാത്തത് കൊണ്ട് വിദ്യാർ ത്ഥികൾക്ക് താമസ സൗകര്യത്തിനായി പുറത്ത് അശ്രയിക്കേണ്ടി വരുന്നു ഇതു കാരണം സാധാരണ കുടുബത്തിലെ വിദ്യർത്ഥികൾ ഭീമമായ ചിലവ് സഹിക്കാനാവാതെ ടി. സി വാങ്ങി പോകുന്ന അവസ്ഥയാണ്. ഇനിയും
യുണിവേഴ്സ് റ്റി അധ്യകൃതർ വിദ്യാർത്ഥി പ്രശ്നം കണ്ടിലെന്ന് നടിക്കുകയണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് എ.എസ്.എഫ് ജില്ല പ്രസിഡന്റ് ആബിദ് അറങ്ങാടി, ആക്ടിങ് സെക്രട്ടറി നഷാത്ത് പരവനടുക്കം എന്നിവർ പ്രസ്താവിച്ചു.
Post a Comment
0 Comments