മഞ്ചേശ്വരം: വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയും വജ്രവും സ്വര്‍ണവും കവര്‍ന്നു. മഞ്ചേശ്വരം തൂമിനാട്ടെ സെലീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച രാവിലെ വീടുപൂട്ടി മംഗളൂരുവിലെ ചര്‍ച്ചിലേക്ക് പോയതായിരുന്നു. രാത്രി 12 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
ഇരുനിലയുള്ള വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മുകള്‍നിലയിലെ മുറിയിലെ അലമാരയും താഴെ നിലയിലെ അലമാരയും തകര്‍ത്താണ് പണവും ആഭരണങ്ങളും കവര്‍ന്നത്. ഒരു ലക്ഷം രൂപയും വജ്ര മോതിരവും നാല് പവന് സ്വര്‍ണവും ആണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments