കാസര്‍കോട്:(www.evisionnews.in) രാജ്യമെങ്ങും ജി.എസ്.ടി എന്ന ഒറ്റ നികുതി ഘടന നിലവില്‍ വന്ന പശ്ചാത്തലത്തില്‍ വിവിധ സോഫ്റ്റ്വെയര്‍ കമ്പനികള്‍ ജില്ലയിലെ വ്യാപാരികളെ ചൂഷണം ചെയ്യുന്നതായി വ്യാപാരികളുടെ പരാതി. സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ എന്ന പേരില്‍ ചെറുകിട വ്യാപാരികളില്‍ നിന്ന് പോലും 15000 രൂപ മുതല്‍ 25000 രൂപ വരെ ഈടാക്കുകയാണ്. അന്യായമായി ചാര്‍ജ് ഈടാക്കുന്നതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ സോഫ്റ്റ്വെയര്‍ പുതുക്കലിന്റെ ഭാഗമായി 5000 മുതല്‍ 10000 രൂപ വരെ വ്യാപാരികളില്‍ നിന്നും ഈടാക്കിയതിന് പിന്നാലെയാണ് ജി.എസ്.ടി അപ്‌ഡേഷനെന്ന പേരില്‍ കേവലം ഒരു കോഡ് നമ്പര്‍ മാറ്റം വരുത്തുന്നതിന് ഭീമമായ തുക ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ഭാരവാഹികളോട് വ്യാപാരികള്‍ പരാതിപ്പെട്ടു.
Post a Comment
0 Comments