കൊച്ചി (www.evisionnews.in): പുതിയ നികുതി പരിഷ്‌കാരത്തില്‍ ബാങ്ക് ഇടപാടുകളുടെ സര്‍വ്വീസ് ചാര്‍ജ് ഉയരും. ചരക്കുസേവന നികുതി നിലവില്‍ വന്നതോടെ ബാങ്കുകള്‍ നല്‍കുന്ന സേവന നികുതി 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കിയതാണ് നിരക്കുയരാന്‍ കാരണമായത്.
എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കല്‍, ഡിമാന്‍ ഡ്രാഫ്റ്റ്, ചെക്ക് കളക്ഷന്‍ തുടങ്ങിയ ബാങ്ക് ഇടപാടുകളുടെ നിരക്കുയരും. നിലവില്‍ എ.ടി.എം ഇടപാടുകള്‍ക്ക് നിശ്ചിത എണ്ണം കഴിഞ്ഞാല്‍ 23 രൂപയാണ് ഈടാക്കി വരുന്നത്. ഇതില്‍ 20 രൂപ ഫീസും, 3 രൂപ സേവന നികുതിയുമാണ്. ജിഎസ്ടി നിരക്ക് 18 ശതമാനമായതോടെ ഇത് 23.60 രൂപയാകും. കൂടാതെ ചില ബാങ്കുകള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആയിരം രൂപയ്ക്ക് പത്തുരൂപ വീതം സേവന നിരക്ക് ഈടാക്കിയിരുന്നു. ഈ രീതി വീണ്ടും ഏര്‍പ്പെടുത്താനും നീക്കമുണ്ട്.
ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിന് കൂടുതല്‍ തുക ഈടാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ തുക ഈടാക്കുന്നതിനെതിരെ സംസ്ഥാനത്ത് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തി വരികയാണ്. എസ്ബിടി. എസ്ബിഐ ലയനത്തിനു ശേഷം എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും എടിഎം ഇടപാടുകള്‍ക്ക് പണം ഈടാക്കാന്‍ ആരംഭിച്ചിരുന്നു.
Post a Comment
0 Comments