മഞ്ചേശ്വരം:(www.evisionnews.in)പുഴ കടക്കുന്നതിനിടെ ഗൃഹനാഥന് മുങ്ങി മരിച്ചു മിയാപദവ് അട്ക്കകളായിയിലെ മൊയ്തീന് കുഞ്ഞി (62) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കളായി ദര്‍ബെ പുഴയിലാണ് മുങ്ങിമരിച്ചത്. പുഴയിലെ ചെറിയ പാലം കടന്ന് സമീപത്തെ വെള്ളക്കെട്ടിലിറങ്ങി നടന്ന് പോകുന്നതിനിടെ ഒഴുക്കില്‍ പെട്ടതാണെന്നാണ് സംശയിക്കുന്നത്. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ചൊവ്വാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹം മംഗല്പാടി സി.എച്ച്.സി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ഹസ്സന്, കാസിം, ഷരീഫ്, ഇബ്രാഹിം, മുഹമ്മദ് ഹനീഫ്, ജാഫര്‍, അബ്ബാസ്.
Post a Comment
0 Comments