കാഞ്ഞങ്ങാട്:(www.evisionnews.in)കാഞ്ഞങ്ങാട്ട് വീട് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ ഏഴ് പേര് അറസ്റ്റില്‍. ആള് താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 7200 രൂപയുമായി വീട്ടുടമയടക്കം ഏഴുപേരെ ഹോസ്ദുര്‍ഗ്ഗ് പ്രിന്‍സിപ്പല്‍ എസ് ഐ കെ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വീട്ടുടമ മാവുങ്കാല്‍, പുതിയക്കണ്ടത്തെ ശശി (56), മാവുങ്കാലിലെ കെ ബാബു (46), സുരേഷ് (40), മാവുങ്കാലിലെ രമേശന് (50), ബല്ലയിലെ അനില്‍കുമാര്‍ (22), കാട്ടുകുളങ്ങരയിലെ രത്നാകരന് (52), കുന്നുമ്മലിലെ പ്രമോദ് (42) എന്നിവരാണ് അറസ്റ്റിലായത്.
ആള് താമസമില്ലാത്ത വീട് ചീട്ടുകളി ക്ലബ്ബായി പ്രവര്‍ത്തിച്ചുവരികയാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് റെയ്ഡ് നടത്തിയത്.
Post a Comment
0 Comments