മുളിയാര്‍: (www.evisionnews.in) ചെര്‍ക്കള സെക്ഷന് കീഴിലെ ആലൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുത ലൈനുകള്‍ റോഡിന് മുകളിലൂടെ താഴ്ന്ന നിലയില്‍ കടന്ന് പോകുന്നത് മൂലം വലിയ അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ് .
ആലൂര്‍ ജുമാമസ്ജിദ്, ആലൂര്‍ മദ്രസ, എം ജി എല്‍ സി സ്‌കൂള്‍ എന്നിവ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ ഇവിടേക്ക് സ്‌കൂള്‍ ബസ്സുകള്‍ അടക്കം നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്ന് പോയിക്കൊണ്ടിരിക്കുന്നത്.
ഇത് വഴിവരുന്ന വാഹനങ്ങള്‍ താഴ്ന്നു നില്‍ക്കുന്ന വൈദ്യുതലൈനുകളില്‍ തട്ടി ഏത് സമയവും അപകടം സംഭവിക്കാം എന്ന നിലയിലാണുള്ളത്.
ഒപ്പം വൈദ്യുതലൈനുകള്‍ മരച്ചില്ലകളില്‍ തട്ടി ചെറിയ കാറ്റോ മഴയോ ഉണ്ടായാല്‍ ലൈനുകള്‍ തമ്മില്‍ പിണഞ്ഞ് വൈദുത തടസ്സം ഉണ്ടാകുന്നതും ഇവിടങ്ങളില്‍ പതിവാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇവിടത്തെ സ്‌കൂളിന് സമീപം വൈദ്യത പോസ്റ്റുകള്‍ ഒടിഞ്ഞ് വീണ് വന്‍ ദുരന്തത്തില്‍ നിന്നും സമീപവാസികള്‍ രക്ഷപ്പെട്ടിരുന്നു.
വൈദുത പോസ്റ്റുകള്‍ക്കുംലൈനുകള്‍ക്കും ഭീഷണി ഉയര്‍ത്താന്‍ സാധ്യത ഉള്ള മരങ്ങള്‍ നാട്ടുകാര്‍ മുറിച്ച് മാറ്റിയിരുന്നെങ്കിലും ലൈനുകളില്‍ തട്ടി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായാലെ സാധിക്കുകയുള്ളു. അതിന് അതികൃതര്‍ തയ്യാറാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Post a Comment
0 Comments