കാസര്‍കോട് (www.evisionnews.in): ഡി.വൈ.എഫ്.ഐ നേതാവിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. യുവമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.ആര്‍ സുനിലാണ് മിശ്രവിവാഹത്തിന് അനുകൂല നിലപാട് അറിയിച്ച് പോസ്റ്റ് ചെയ്ത എഫ്ബി പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
''സഖാവെ നട്ടെല്ല് പണയം വെയ്ക്കരുതേ...
കഴിഞ്ഞ നാളുകളില്‍ ജില്ലയിലെ ഒരു സഖാവ് മനസില്‍ തിങ്ങിനിറഞ്ഞ വികാരം മുഖപുസ്തകത്തിലൂടെ പറയുകയുണ്ടായി നിമിഷ നേരം സഖാവിന് ആ സത്യം പിന്‍വലികേണ്ടി വന്നു. സഖാവ് പറഞ്ഞ കാര്യം സത്യമാണ്. പ്രണയം സത്യമാണെങ്കില്‍ മതേതര വിവാഹത്തിന് ഞങ്ങള്‍ തയാറാണ്. ഇത് ഞങ്ങളും പറയുന്നു. ഹിന്ദു പെണ്‍കുട്ടിയേ മുസ്ലിം സഹോദരനു കല്യാണം കഴിപ്പിക്കാന്‍ ഞങ്ങള്‍ തയാറാണ്. പക്ഷേ മതത്തിനപ്പുറമാകണം അത്. രണ്ട് പേരും മതം മാറരുത്.
എന്നാല്‍ കാസര്‍കോട്ട് മാത്രമല്ല സംസ്ഥാനം മൊത്തം നടക്കുന്നത് പ്രണയമല്ല, ലൗ ജിഹാദാണ്. സഖാവ് പറഞ്ഞ കലാലയ ജീവിതത്തില്‍ അനുഭവിച്ച സംഭവങ്ങള്‍. ചന്ദ്രംപാറയിലെ പെണ്‍കുട്ടിയടക്കമുള്ള അനുഭവങ്ങള്‍. ഇതൊക്കെ യഥാര്‍ത്ഥ്യമാണ് എന്നറിഞ്ഞിട്ടും ഇതിനെതിരെ പ്രതികരിക്കണമെന്ന തോന്നലുണ്ടായിട്ടും ആരുടെയോ ആഗ്രഹത്തിനോ ഭീഷണിക്കോ വഴങ്ങി പറഞ്ഞ യഥാര്‍ത്ഥ്യം പിന്‍വലിച്ച സഖാവെ നിങ്ങളുടെ നട്ടെല്ല് പാണലത്തുള്ള സുടാപി സഖാവിനു വേണ്ടി എന്തിന് പണയം വെയ്ക്കണം.
മതേതരത്വം പൂത്തുലയട്ടെ പക്ഷെ, അത് അപകടത്തിലേക്ക് പോകുന്ന മതേതരത്വം ആവരുത് എന്നു മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കുന്നുള്ളൂ.
സ്വപ്നങ്ങള്‍ കണ്ട് വളര്‍ത്തി വലുതാക്കിയ മകള്‍ ഒരു സുപ്രഭാതത്തില്‍ അച്ചനെയും അമ്മയെയും വിശ്വാസത്തെയും തള്ളി ഇറങ്ങി പോകുമ്പോള്‍ അനുഭവിക്കുന്ന രക്ഷിതാക്കളുടെ വേദന പക മനസില്‍ വെച്ച് നടക്കുന്ന രാക്ഷസന്‍മാര്‍ക്ക് അറിയില്ല.
സഖാവെ സത്യം സത്യമായി തന്നെ പറയനുള്ള ചങ്കുറ്റത്തില്‍ നിന്നും പിന്നോട്ടു പോകരുത്. പിന്നോട്ട് പോയതാണ് നിങ്ങളുടെ സംഘടനയ്ക്ക് സംഭവിച്ച ക്ഷയം. മതേതരമെന്ന ഓമനപേരില്‍ നിങ്ങളുടെ കാലില്‍ തളച്ചിരിക്കുന്ന സുടാപി ചങ്ങലയെ പൊട്ടിച്ചെറിഞ്ഞ് വരൂ ഞങ്ങളുടെ കൂടെ. തുറന്നിട്ടിരിക്കുന്ന വാതിലുണ്ടിവിടെ മാരാര്‍ജി ഭവനില്‍''
Post a Comment
0 Comments