പൊവ്വല്‍: ഇത്തിഹാദുല്‍ മുസ്ലിമീന്‍ സാധു സംരക്ഷണ സമിതി പൊവ്വലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് ഞായറാഴ്ച ( 9 /7/2017 ) ഉച്ചക്ക് 2.00 മണിക്ക് പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്‌റസ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. പൊവ്വല്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ അസിസ് ദാരിമി പൊന്മല ഉല്‍ഘാടനം ചെയ്യും .പ്രസിഡന്റ് എ.കെ യൂസഫ് അധ്യക്ഷത വഹിക്കും.പ്രമുഖ പണ്ഡിതന്‍ ചുഴലി മുഹ്യദ്ധീന്‍ മുസ്ലിയാര്‍ ഹജ്ജ് ക്ലാസിന് നേതൃത്വം നല്‍കും. കുട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് നജ്മുദ്ധിന്‍ ഹൈദ്രേസ് പൂകോയ തങ്ങള്‍ മലപ്പുറം നേതൃത്വം നല്‍കും. ഗവണ്‍മെന്റ് വഴിയും സ്വകാര്യ ഗ്രൂപ്പ് വഴിയും ഹജ്ജിന് പോകുന്നവര്‍ക്കാണ് ക്ലാസ്.സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post a Comment
0 Comments