Type Here to Get Search Results !

Bottom Ad

ദിലീപിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു: കോടതിക്ക് മുന്നില്‍ താരത്തെ കൂവിവിളിച്ച് ജനക്കൂട്ടം


കൊച്ചി (www.evisionnews.in): നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന്റെ അപേക്ഷ സ്വീകരിച്ച് കസ്റ്റഡി അനുവദിച്ചത്. ദിലീപിന് വേണ്ടി അഡ്വ. രാംകുമാറാണ് കോടതിയില്‍ ഹാജരായത്. 

ആലുവ സബ്ജയിലില്‍ നിന്നും ദിലീപിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൂവി വിളികളുമായിട്ടാണ് ജനംവരവേറ്റത്. ദിലീപിനെതിരായ മുദ്രാവാക്യങ്ങളും ഉയരുന്നുണ്ടായിരുന്നു. ദിലീപിന് പിന്നാലെ കോടതിയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാംകുമാറിനെതിരെയും ജനം കൂവി വിളിച്ചു. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ ഹാജരാക്കിയത്. ജാമ്യാപേക്ഷ തുറന്ന കോടതിയിലായിരിക്കും പരിഗണിക്കുക.

നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഡാലോചന നടന്നത് കൊച്ചിയിലെയും തൃശൂരിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ചാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം ദിലീപിനെയെത്തിച്ച് തെളിവെടുപ്പ് നടത്തണെമെന്ന നിലപാടിലാണ് പൊലീസ്. കേസിലെ ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പിക്കാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങളുന്നയിച്ചാണ് പൊലീസ് കോടതിയെ സമീപിച്ചതും ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തതും.

Post a Comment

0 Comments

Top Post Ad

Below Post Ad