Type Here to Get Search Results !

Bottom Ad

നിയമലംഘനം: കാസര്‍കോട്ട് ഇരുചക്രവാഹന യാത്രക്കാരില്‍ നിന്ന് ആറുമാസത്തിനിടെ ഈടാക്കിയത് 26.5 ലക്ഷം രൂപ പിഴ


കാസര്‍കോട്: (www.evisionnews.in)  നിയമം ലംഘിച്ച് ഇരുചക്ര വാഹനങ്ങളോടിച്ചതിന് കാസര്‍കോട് പൊലീസ് സര്‍ക്കിളിന് കീഴില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ഈടാക്കിയത് 26,49000 രൂപ പിഴ. പ്രായപൂര്‍ത്തിയാവാത്തവര്‍ ഇരുചക്രവാഹനങ്ങളോടിച്ചാല്‍ ആര്‍.സി ഉടമകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ച് വരികയാണ്. ഇത്തരത്തില്‍ പിടികൂടിയ വാഹനങ്ങള്‍ക്കാണ് ഏറെയും പിഴ ചുമത്തിയത്. കാസര്‍കോട് സി.ഐ. സി.എ. അബ്ദുല്‍ റഹിം, എസ്.ഐ. പി. അജിത് കുമാര്‍, ട്രാഫിക് പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടന്നുവരികയാണ്. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരുചക്ര വാഹനങ്ങളോടിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്ന് സ്‌കൂളുകളിലെ 13 വിദ്യാര്‍ത്ഥികളോടിച്ച ഇരുചക്ര വാഹനങ്ങള്‍ ഇന്നലെ പൊലീസ് പിടിച്ചിരുന്നു. വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച് ആര്‍.സി ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad