കൊച്ചി: (www.evisionnews.in) എല്ലാം ശരിയാക്കാമെന്ന് വാക്കു നല്‍കി അധികാരത്തിലേറിയശേഷം, ഇതു പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആരു വരുമെന്ന് സര്‍ക്കാരിനോടു ഹൈക്കോടതി ചോദിച്ചു. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു വേണ്ടതു രാഷ്ട്രീയ ഇച്ഛാശക്തിയും അതിനുള്ള ഊര്‍ജവുമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
വിവാദമായ മൂന്നാറിലെ ലൗഡെയ്ല്‍ ഒഴിപ്പിക്കലിന് അനുമതി നല്‍കിയ വിധിയിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഈ വിധിയുടെ പകര്‍പ്പ് പുറത്തുവന്നപ്പോഴാണ് ഹൈക്കോടതിയുടെ അതിരൂക്ഷമായ പരാമര്‍ശങ്ങള്‍ പുറത്തായത്.
എല്ലാം ശരിയാകുമെന്നു പറഞ്ഞാണു സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഇതു നടക്കില്ലെന്നു തോന്നുന്നതു പൊതുതാല്‍പര്യത്തിനു വിരുദ്ധമാണ്. എല്ലാം ജനത്തിന്റെ അമിത പ്രതീക്ഷ മാത്രമാകരുത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനു ഒട്ടേറെ കോടതി വിധികള്‍ നിലവിലുണ്ട്. ഇതു നടപ്പാക്കുക മാത്രമാണ് വേണ്ടതെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.
Post a Comment
0 Comments