കാസർകോട് :(www.evisionnews.in)നിക്കാഹിന്റെ വേദിയിൽ നിന്നും നേരെ പോയത് നഴ്സുമാരുടെ സമരപന്തലിലേക്ക്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ അതിജീവനത്തിനായി പോരാടുന്ന നഴ്സുമാരോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കാനാണ് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണ സമരപന്തലിൽ എത്തിയത്.
നായനാർ ഹോസ്പിറ്റലിന്റെ മുമ്പിൽ സമര പോരാട്ടത്തിലുള്ള മാലാഖാമാർക്ക് മുന്നിലാണ് നന്മയുടെ നിറപുഞ്ചിരിയോടെ അദ്ദേഹം എത്തിയത്. വരന്റെ വേഷത്തിലെത്തിയ നേതാവിനെ കണ്ടപ്പോൾ സമരപ്പന്തലിലെ നഴ്സുമാർക്കും കൗതുകം.സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹാഷിം നഴ്സുമാരിൽ നിന്നും ചോദിച്ചറിഞ്ഞു.സമരത്തിന് എല്ലാ പിന്തുണതയും അറിയിച്ചപ്പോൾ, വിവാഹത്തിന്റെ തിരക്കിനിടയിൽ പോലും തങ്ങളെ കാണുവാനെത്തിയ യുവനേതാവിനെ മനസു കൊണ്ട് നഴ്സുമാർ അനുഗ്രഹിക്കുകയും ചെയ്തു. നഴ്സുമാർക്ക് ഭക്ഷണ വിതരണവും നടത്തിയാണ് ഹാഷിം മടങ്ങിയത്. മറ്റുള്ളവർക്ക് മാതൃക പകർന്നു നൽകിയ ആർഭാടരഹിതമായ വിവാഹമായിരുന്നു എം എസ് എഫ് നേതാവിന്റേത്.പാണക്കാട് ഹൈദറലി ശിഹാബ് തങ്ങൾ കാർമികത്വം വഹിച്ചു വിവാഹത്തിനെത്തിയവർക്ക് ചായ സത്കാരമായിരുന്നു നടത്തിയത്.
Post a Comment
0 Comments