കുമ്പള: (www.evisionnews.in) കുമ്പള ടൗണിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതായുള്ള പരാതിയെത്തുടര്‍ന്ന് പൊലീസ് നടപടി തുടങ്ങി. നോ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയ വാഹനങ്ങളില്‍ പിഴ സംബന്ധിച്ചുള്ള സ്റ്റിക്കര്‍ പതിച്ചു തുടങ്ങി. പിഴ തുക സ്റ്റേഷനിലെത്തി അടക്കാനാണ് അറിയിപ്പ്. അനധികൃത പാര്‍ക്കിംഗ് പരിശോധിക്കാന്‍ രാവിലെ മുതല്‍ വൈകിട്ട് വരെ കുമ്പളയില്‍ രണ്ട് പൊലീസുകാരെ നിയോഗിക്കുമെന്ന് സി.ഐ. വി.വി മനോജ് പറഞ്ഞു.
Post a Comment
0 Comments