കാസര്‍കോട്: (www.evisionnews.in) കാര്‍ തടഞ്ഞ് വ്യാപാരിയെ വധിക്കാന്‍ ശ്രമിക്കുകയും കുടുംബത്തെ ഭാര്യയും മകനെയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ സിപിഎം നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മുളിയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം സി.കെ.എം മുനീര്‍, മുണ്ടക്കൈ, പ്രവര്‍ത്തകരായ റഫീഖ്, സൈനുദീന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
രണ്ടുമാസം മുമ്പ് കുറ്റിക്കോലില്‍ വെച്ചാണ് കെ. അബ്ദുല്‍ നാസര്‍ (56), ഭാര്യ ഖൈറുന്നിസ (40), മകന് ഇര്‍ഷാദ് (എട്ട്) എന്നിവര്‍ക്കെതിരെ അക്രമമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ സംഘം കാര്‍ തടഞ്ഞ് അബ്ദുല്‍ നാസറിനെ വധിക്കാന്‍ ശ്രമിക്കുകയും കൂടെയുണ്ടായിരുന്ന ഭാര്യയെയും മകനെയും അക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
Post a Comment
0 Comments