കാസര്‍കോട് (www.evisionnews.in): നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനെത്തിയ യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചതായി പരാതി. ചെറുപുഴ കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി.ആര് സനലാ (24)മര്‍ദനത്തിനിരയായത്. സംഭവത്തില്‍ സനലിന്റെ പരാതിയില്‍ അഞ്ചംഗ സംഘത്തിനെതിരെ വധശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ഞായറാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. തളങ്കരയിലേക്ക് നാട്ടുകാരിയെ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ കാണാനെത്തിയതായിരുന്നു സനല്‍. ഇതിനിടെ ഒരു സംഘം സനലിന്റെ കാര്‍ തടയുകയും യുവാവിനെ കാറില്‍ കടപ്പുറത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ എസ്.ഐ പി. അജിത് കുമാര്‍ എത്തിയാണ് സനലിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സനല്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
Post a Comment
0 Comments