മാവിനക്കട്ട (www.evisionnews.in): ജില്ലയിലെ റോഡുകളില്‍ ബസ് ബേ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബെസ്റ്റ് എസ്കിമോ ഓണ്‍ലൈന്‍ ഫോറം പൊതുമരാമത്ത് മന്ത്രി ജി. സുധാകരനിക്ക് നിവേദനം നല്കി. ബസ് ബേ ഇല്ലാത്തത്തിനാല്‍ കെ.എസ്.ആര്.ടി,സി അടക്കമുള്ള ബസുകള്‍ നടുറോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. ഇത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നുവെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ചെയര്മാന് ഹമീദലി മാവിനക്കട്ട, ഹാഷിം മാളിക, ഹാഷി അറഫ, ഇഖ്ബാല്‍ ആലങ്കോള്‍, ജബ്ബാര്‍ ആലങ്കോള്‍, നിയാസ് മാളിക, ഇബ്രാഹിം ബെള്ളിഗ എന്നിവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments