Type Here to Get Search Results !

Bottom Ad

അണങ്കൂരില്‍ മദ്രസ വിദ്യാര്‍ത്ഥികളെ ശല്യം ചെയ്തയാളെ പൊലീസിലേല്‍പ്പിച്ചു


കാസര്‍കോട്: (www.evisionnews.in) ശനിയാഴ്ച്ച രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രാവിലെ ആറരയോടെ അണങ്കൂര്‍ പച്ചക്കാട്ടാണ് സംഭവം. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് കുട്ടികളെ ശല്യപ്പെടുത്തിയതെന്ന് സംശയിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad