മേല്‍പറമ്പ്: (www.evisionnews.in)മേൽപറമ്പിൽ വെച്ച് മുഖംമൂടി സംഘം ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ കാര്‍ തടഞ്ഞതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പത്തരമണിക്ക് മേല്‍പറമ്പ് കട്ടക്കാലില്‍ വെച്ചാണ് കാർ തടഞ്ഞതെന്നാണ് പരാതി.സംഭവം നടക്കുമ്പോള്‍ ശ്രീകാന്ത് കാറിലുണ്ടായിരുന്നില്ല.ഡ്രൈവറായി പോയിരുന്ന യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പ്രദീപ് എം. കൂട്ടക്കനി മാത്രമേ കാറിലുണ്ടായിരുന്നുള്ളു. നീലേശ്വരത്തെ യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്രീകാന്ത് തൃക്കണ്ണാട്ട് ഇറങ്ങിയിരുന്നു. കൂടെയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാര്‍ ഷെട്ടിയെ കാസര്‍കോട്ടിറക്കി മടങ്ങുമ്പോഴാണത്രെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത രണ്ടുബൈക്കിലെത്തിയ മുഖംമൂടി സംഘം കാര്‍ തടഞ്ഞുനിര്‍ത്തിയത്. സംഘം കാറിന്റെ ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. ഗ്ലാസ് താഴ്ത്തി കാര്യമന്വേഷിച്ചപ്പോള്‍ കാറിനകത്ത് നോക്കി സംഘം പിന്‍വാങ്ങുകയായിരുന്നുവെന്നും പ്രദീപ് എം. കൂട്ടക്കനി ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.
Post a Comment
0 Comments