ആരിക്കാടി : (www.evisionnews.in) അരിക്കാടി ഹെല്‍പ്പ് ലൈന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്, ബ്ലഡ് ഡോണ്ണേഴ്‌സ് മംഗലാപുരം, ജനരക്ഷാ ബ്ലഡ് ഡോണ്ണേഴ്‌സ് കാസറകോട്, ജനരക്ഷാ ബ്ലഡ് ഡോണ്ണേഴ്‌സ് കുമ്പള, ദേരളകട്ട യെനപ്പൊയ ഹോസ്പിറ്റലുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 16ന് ഞായറാഴ്ച രാവിലെ 8.30 മുതല്‍ 1 മണിവരെ ആരിക്കാടി ജംക്ഷനിലുള്ള അമാന ട്രേഡിങ് സെന്ററിലാണ് ക്യമ്പ്. പരിപാടിയില്‍ രാഷ്ട്രീയ സാമുഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. കണ്ണൂര്‍ ഡി വൈ എസ് പി രഞ്ജിത്ത് ക്യാമ്പ് ഉദ്ഘടനം ചെയ്യും. ചടങ്ങില്‍ പാവപ്പെട്ട രോഗിയുടെ ചികിത്സാസഹായവും കൈമാറും.
Post a Comment
0 Comments