Type Here to Get Search Results !

Bottom Ad

No title

ജനസംഖ്യ സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണം:എം.സി ഖമറുദ്ദീൻ

കാസർകോട്:(www.evisionnews.in) മുസ്ലിം ജനസംഖ്യാ വർദ്ധനവുമായിബന്ധപ്പെട്ട്  മുൻ ഡി.ജി.പി. സെൻകുമാർ പുറത്ത് വിട്ടതും,വർഗ്ഗീയ ധ്രുവീകരണത്തിന് 
ഹേതുവാകുന്നതുമായ കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി.ഖമറുദ്ദീൻ ആവശ്യപ്പെട്ടു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് എം.സി ഖമറുദ്ദീന്‍ ഇക്കാര്യം  ആവശ്യപ്പെട്ടത്. ഏത് കണക്കുകളുടെ അടിസ്ഥാനത്തിലാണിത് 
പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തിലെ അത്യുന്നത പദവിയിലിരുന്ന ഒരാൾ പറയുന്നത് ഒരു ചെറിയ വിഭാഗത്തിനിടയിലെങ്കിലും തെറ്റിദ്ധാരണ പരത്താൻ സാധ്യതയുണ്ട്. കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കുന്ന പ്രസ്താവനയായതിനാൽ സർക്കാർ ഇടപെട്ടു സത്യസന്ധമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കേണ്ടത് സത്യം ആഗ്രഹിക്കുന്ന ജനങ്ങളുടെ ആവശ്യമാണ്.2011 ലെ സെൻസസ് പ്രകാരം മൂന്ന്കോടി 34 ലക്ഷത്തോളം ജനസംഖ്യയിൽ ഏതാണ്ട് 88 ലക്ഷമാണ് മുസ്ലീങ്ങൾ. ഏതാണ്ട് ഒരു കോടി 82 ലക്ഷത്തോളം ഹൈന്ദവ  വിശ്വാസികളാണ് 
സം സ്ഥാനത്തുള്ളത്.
12 ജില്ലകളിൽ ഭൂരിപക്ഷവും ഈ വിഭാഗത്തിനു  തന്നെയാണ്.മുസ്ലിം മത വിഭാഗത്തിന്ഭൂരിപക്ഷമുള്ള ഏക ജില്ല മലപ്പുറം മാത്രമാണ്.സമൂഹത്തിലുംസമുദായങ്ങൾക്കിടയിൽതെറ്റിദ്ധാരണയുണ്ടാക്കുന്ന ഇത്തരം അവാസ്ഥവ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വികരിക്കുന്നതോടൊപ്പം സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ളഒരേ ഒരു മാർഗ്ഗം ധവളപത്രം പുറത്തിറക്കലാണെന്ന്  ഖമറുദിൻ കൂട്ടി ചേർത്തു.
സെൻകുമാർ പറഞ്ഞത്  ശരിയാണെങ്കിൽ അതുംവ്യക്തമാക്കേണ്ടത് സർക്കാരാണെന്നും  കമറുദ്ദിൻ പോസ്റ്റിലൂടെ  ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad