മോദി സർക്കാരിന്റെ ഇസ്രയേൽ അനുകൂല നിലപാട്:
സി.പി.എം 19ന് ജില്ലയിൽ പാലസ്തീന്‍ ദിനം ആചരിക്കും
കാസർകോട് :(www.evisionnews.in) അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പാലസ്തീന്‍ അതിര്‍ത്തിക്കുള്ളില്‍ അധിനിവേശം നടത്തുന്ന ഇസ്രയേലിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയും പലസ്തീനോടുള്ള ഇന്ത്യന്‍ നയത്തില്‍ നിന്ന് പിറകോട്ട് പോവുകയും, ഇസ്രയേലിനെ വീക്ഷിക്കുന്ന ദീര്‍ഘകാല നിലപാടില്‍ നിന്ന് മോഡിയുടെ സന്ദര്‍ശനത്തോടെ ഇന്ത്യ വ്യതിചലിച്ച് കഴിഞ്ഞിരിക്കുകയാണ്.ഇസ്രയേലുമായി 'തന്ത്രപരമായ പങ്കാളിത്തം' എന്നത് തന്ത്രപരമായ സഖ്യമാക്കി മാറ്റിയിരിക്കുകയാണ്.ഇസ്രയേലുമായുള്ള എല്ലാ സുരക്ഷാ-സൈനിക സഹകരണവും ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടണ്ട് സി.പി.ഐ(എം) ജൂലൈ 19ന് ബുധനാഴ്ച പാലസ്തീന്‍ ദിനം ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ കാസർകോട് ഉ ള്‍പ്പെടെ 10 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടക്കും.കാസർകോട് ടൗണില്‍ കാസർകോട് ,കാറഡുക്ക,ഉദുമ ഏരിയകള്‍ കേന്ദ്രീകരിച്ചുകൊണ്ടും,മറ്റ് 9 ഏരിയാ കേന്ദ്രങ്ങളിലുമാണ് പരിപാടി സംഘടിപ്പിക്കുന്നത് . പാലസ്തീന്‍ ദിനാചരണ പരിപാടി വിജയിപ്പിക്കുവാന്‍ സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments