ആദൂര്‍: (www.evisionnews.in) ദുബൈ കെഎംസിസി കാറഡുക്ക പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് പരിധിയിലെ ആദൂരില്‍ നിര്ദ്ധനത്തിന് കുടംബത്തിന് ഭവന നിര്‍മ്മാണ സഹായധനം നല്കി.
ഭവന നിര്‍മാണ സഹായ ധനം ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എപി ഹനീഫിന് കൈമാറി. കെഎംസിസി നേതാക്കളായ അന്‍വര്‍ അനു, സലാം എ കെ, ഇ എം സലാം, സിദ്ദീഖ് സിഎ നഗര്‍, അഷറഫ് മൗലവി,ലത്തീഫ് കനിയടുക്കം സംബന്ധിച്ചു.
ദുബൈ കാറഡുക്ക പഞ്ചായത്ത് കെഎംസിസി ഇക്കഴിഞ്ഞ റമദാനില്‍ നിത്യ രോഗികളടക്കമുളളവര്ക്ക് ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായ മടങ്ങുന്ന റമദാന് റിലീഫ് നടത്തിയിരുന്നു. പ്രസിഡന്റ് മൊയ്തീന് സിഎ നഗര്‍ ജനറല്‍ സെക്രട്ടറി മുല്ല ഉമര്‍, ട്രഷറര്‍ ഹനീഫ് കോട്ട എന്നിവരുടെ നേതൃത്തിലാണ് കാറഡുക്ക പഞ്ചായത്ത് കെഎംസിസി പ്രവര്‍ത്തിക്കുന്നത്.
Post a Comment
0 Comments