Type Here to Get Search Results !

Bottom Ad

ജി.എസ്.ടി. : ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന സ്വാഗതാർഹം: കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ്


കാസർകോട് : (www.evisionnews.in) ജൂലൈ ഒന്ന് മുതൽ രാജ്യമെമ്പാടും നില വിൽ വന്ന ജി.എസ്.ടി. സംവിധാനം സർക്കാർ നിർമാണമേഖലയിൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാരുടെ ആശങ്ക അകറ്റുന്നതാണ് ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയെന്നും ഇതിനെ കാസർകോട് കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ് സ്വാഗതം ചെയ്യുന്നുവെന്നും ജില്ലാ ഭാരവാഹികൾ അറിയിച്ചു. ജി എസ ടി സംവിധാനത്തിലൂടെ കരാറുകാർക്ക് നൽകുന്ന പണത്തിന്റെ 18 ശതമാനം നികുതി കരാറുകാരുടെ പോക്കെറ്റിൽ നിന്നും അടക്കേണ്ടതില്ലെന്നും ഈ തുക സർക്കാർ വഹിക്കുമെന്നുള്ള മന്ത്രിയുടെ പ്രസ്താവന ഗവൺമെന്റ് ഉത്തരവിലൂടെ നടപ്പിലാക്കണമെന്നും ഗവൺമെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ് ജില്ലാ ഭാരവാഹികളായ ടി കെ നസീർ,മാർക്ക് മുഹമ്മദ്, ജാസിർ ചെങ്കള എന്നിവർ പ്രസ്താവിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad