Type Here to Get Search Results !

Bottom Ad

മാവുങ്കാലിൽ സി പി എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി

കാഞ്ഞങ്ങാട്:(www.evisionnews.in) സിപിഐഎം രാഷ്ട്രീയ ക്യാമ്പയിന്റ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടി ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. അജാനുര്‍ പഞ്ചായത്തിലെ 34ാം നമ്പര്‍ ബൂത്തതര്‍ത്തിയിലെ മാവുങ്കാല്‍ പുതിയകണ്ടത്താണ് അതിക്രമം. സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗം ടി വി പത്മിനി, ബ്രാഞ്ച്‌സെക്രട്ടറി എം ആര്‍ ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്വകാഡായി വീടുകള്‍ കയറിയിറങ്ങി സിപിഐഎം ലഘുലേഖകള്‍ വിതരണംചെയ്യാന്‍ എത്തിയപ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ മധു ,ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ലഘുലേഖവാങ്ങി നശിപ്പിക്കുകയും ഇനി വിടുക കയറിയിറങ്ങിയാല്‍ കാല്‍ അടിച്ചുപൊളിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതെന്നാണ് പരാതി.  ബിജെപിസ്വാധീനകേന്ദ്രങ്ങളില്‍ എതിര്‍രാഷ്ട്രീയപാര്‍ടികളുടെ ആശയപ്രചരണം തടയുന്ന ഫാസിസ്റ്റ് നടപടിയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സിപിഐഎം പ്രരര്‍ത്തകരുംഇത്തരത്തിലാരു തിരുമാനമെടുത്താല്‍ സംഘപരിവാര്‍ സംഘടനകളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനം എങ്ങനെ നടക്കുമെന്നുള്ള  ആത്മപരിശോധനക്ക്  സംഘപരിവാര്‍ നേതൃത്വം തയ്യാറാകണമെന്ന് സിപിഐഎം കാഞ്ഞങ്ങാട് എരിയാകമ്മറ്റി ആവ്യശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad