Type Here to Get Search Results !

Bottom Ad

കടലാടിപ്പാറയില്‍ ഖനനം നടത്താനുള്ള ആശാപുര കമ്പനിയുടെ നീക്കം ഉപേക്ഷിക്കണം:സിപിഎം

നീലേശ്വരം :(www.evisionnews.in) കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ഖനനം നടത്താൻ ആശാപുര കമ്പനി നടത്തിവരുന്ന ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആശാപുര കമ്പനിക്ക് ഖനനത്തിനായി ലഭിച്ച എന്‍.ഒ.സി റദ്ദാക്കണമൊവശ്യപ്പെട്ടുകൊണ്ട് നടന്ന ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖനനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഖനനം നടത്താനുള്ള തീരുമാനം ഉപേക്ഷിക്കുന്നതിന് പകരം ഖനനം ആരംഭിക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കുന്ന ആശാപുര കമ്പനിയുടെ നീക്കം പ്രതിഷേധാര്‍ഹമാണ്.ഒരു പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിഷേധത്തെ അവഗണിച്ചുകൊണ്ട് ഖനനം ആരംഭിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് സി.പി.ഐ(എം) നേതൃത്വം നല്‍കുമെന്നും കെ പി സതീഷ് ചന്ദ്രൻ മുന്നറിയിപ്പ് നൽകി .

Post a Comment

0 Comments

Top Post Ad

Below Post Ad