ബേക്കല്‍ (www.evisionnews.in): മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് തോണി മറിഞ്ഞ് ഒരാളെ കാണാതായി. തൃക്കണ്ണാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കടവത്ത് കൊട്ടനെ (54)യാണ് കാണാതായത്. ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടം.
കൊട്ടന്‍ ഉള്‍പ്പടെ അഞ്ചു മത്സ്യതൊഴിലാളികള്‍ പള്ളിക്കര കടപ്പുറത്തേക്ക് മത്സ്യബന്ധനത്തിന് പോയതായിരുന്നു. മത്സ്യബന്ധനം നടത്തുന്നതിനിടെ ശക്തമായ തിരമാലകളില്‍പെട്ട് തോണിമറിയുകയും കൊട്ടനെ കടലില്‍ കാണാതാവുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന കുമാരന്‍, രാജേഷ് തുടങ്ങി നാലു മത്സ്യതൊഴിലാളികള്‍ നീന്തിരക്ഷപ്പെട്ടെങ്കിലും കൊട്ടനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്സും കടലില്‍ തിരച്ചില്‍ നടത്തിവരുന്നുണ്ട്. തിരച്ചിലിന് തീരദേശ പോലീസിന്റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും സഹായം തേടിയിട്ടുണ്ട്.
Post a Comment
0 Comments