ഉബൈദ് ചെറൂണി
ധാര്‍മികതയുടെ അങ്ങേയറ്റത്തെ ആവിര്‍ഭാവമുണ്ടെന്ന് ഗീര്‍വാണം മുഴക്കുന്ന നാമെനന്തു കൊണ്ട് വ്യാപകമാകുന്ന റാഗിംഗിനെതിരെ ശബ്ദിക്കുന്നില്ല. എന്തു പരിമിതിയാണ് ഇക്കാര്യത്തില്‍ നമുക്കുള്ളത്. അങ്ങേയറ്റത്തെ വേദനയുണ്ട് ഇത്തരം സംഭവവികാസങ്ങള്‍ കോളജുകളില്‍ നിന്നും കണ്ടുവന്നിരുന്നയിടത്തേക്ക് ഇന്ന് ഹൈസ്‌കൂളുകളേക്കും മറ്റും നടന്നുനീങ്ങുമ്പോള്‍ നാം മൗനവ്രതത്തിലാണ്.
മിക്ക വിദ്യാര്‍ത്ഥികളും സ്‌കൂളുകളിലും കോളജുകളിലും പഠനത്തിനായെത്തുന്നത് ഒരുപക്ഷേ അനാഥരായ അല്ലെങ്കില്‍ ഒന്നിനും വകയില്ലതെ ഉമ്മ നുറുക്കിയ ബീഡികുറ്റികള്‍ (www.evisionnews.in)വിറ്റുകൊണ്ട് കഷ്ടിച്ച് സമ്പാദിക്കുന്ന, ഒരോ നൂറു രൂപയ്ക്കും ലക്ഷങ്ങളുടെ വിലകല്‍പ്പിക്കുന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നായിരിക്കാം. ആ മകനില്‍ നിന്നോ മകളില്‍ നിന്നോ നാളെ വല്ലതും നേടാന്‍ സാധിച്ചാല്‍ അതല്ലേ ആ ഉമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
സീനിയേര്‍സ് എന്നവകാശപ്പെട്ട് തന്റേടത്തിന്റെ അതിപ്രസരം കൊണ്ട് മറ്റുള്ളവര്‍ക്ക് മുന്നില്‍ ഷോ കാണിക്കാന്‍ അന്യായീകരണമായി ദേഹോപദ്രവവും ജൂനിയേഴ്‌സിന്റെ മാനസിക നിലയെ താളംതെറ്റിക്കാന്‍ മാത്രം എന്തു പരിവേഷമാണ് നിങ്ങള്‍ക്കുള്ളത്. സ്‌നേഹവും സൗഹൃദവും കൊണ്ട് സുദൃഢമാക്കേണ്ട കലാലയങ്ങള്‍ ഇന്ന് സദാചാരത്തിന്റെ സര്‍വ സന്നാഹങ്ങളുടെ കേന്ദ്രങ്ങളായി മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സത്യത്തില്‍ സ്‌കൂളുകളിലും കോളജ് വരാന്തകളിലും ഈ എളിയവനും ജൂനിയറായും സീനിയറായും ഒക്കെ മണത്തറിഞ്ഞവനാണ്. പക്ഷേ അനുസരണ പഠിപ്പിക്കാനും മനോനിലയെ വ്രണപ്പെടുത്താനും അവരെ പരിപാലിക്കുന്ന മാതാപിതാക്കളും അധ്യാപകരുമുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് നെറികെട്ട കോപ്രായങ്ങളിലേക്ക് അന്ന് എത്തിനോക്കാതിരുന്നത്.
കുറച്ചുനാള്‍ മുമ്പു വരെ പത്രമാധ്യമങ്ങള്‍ സ്ത്രീ പീഡനങ്ങളെ കുറിച്ചെഴുതാന്‍ പ്രത്യേക കോളം നോക്കിയിരുന്നുവെങ്കില്‍ ഇന്നത് ഈ ക്രൂരവീരോധാഭാസത്തിനായി മാറ്റിവെക്കേണ്ട അവസ്ഥയാണ്. മകന്റെ സുരക്ഷിതമായ വരവും കാത്ത് ഓരോ മാതാവും ഓരോ പിതാവും അക്ഷമയോടെയാണ് വീടിന്റെ കോലായില്‍ മക്കളെ (www.evisionnews.in)കാത്തിരിക്കുന്നത്. കാരണം ഇന്നിന്റെ കാലം ഭയാനകതയുടെതാണ്. അവസാനം ആത്മഹത്യയിലേക്കും ജീവനൊടുക്കലിലേക്കും ചെന്നെത്തിക്കുന്നത് അസഹനീയമായ ഇത്തരം പിരിമുറുക്കങ്ങള്‍ തന്നെയാണെന്നാണ് വ്യക്തമാകുന്നത്. ഇന്നിന്റെ വര്‍ത്തമാനങ്ങള്‍ അക്രമത്തിന്റെയും നെറികേടിന്റെയും മാത്രമായി അധ:പതിക്കുമ്പോള്‍ ഇല്ലാതാവുന്നത് നാളെയുടെ ഭാസുരമായ ഭാവി സ്വപ്നം കാണുന്ന ഉമ്മറപ്പടികളില്‍ കാത്തിരിക്കുന്ന പ്രതീക്ഷകളാണ്.
ഹോട്ടലില്‍ സീനിയേഴ്‌സ് തിന്നുമുടിച്ചതിന്റെ ബില്ലടക്കാന്‍ പറയുമ്പോള്‍ ചിലപ്പോള്‍ ജൂനിയറിന്റെ ഹൃദയം ഒരു നിമിഷത്തേക്ക് വിങ്ങിപ്പൊട്ടിയിട്ടുണ്ടാവാം, കാരണം ഇന്നലെ കഴിച്ച ഉണങ്ങിയ റൊട്ടിക്കഷ്ണത്തെ കുറിച്ചുള്ള സങ്കടം മാറിയിട്ടുണ്ടാവില്ല ആ മനസില്‍ നിന്ന്. ഇല്ല, ഇത്തരം ആഭാസങ്ങളില്‍ ഏര്‍പ്പെട്ട് മറ്റുള്ളവന്റെ ചോരകുടിച്ച് ഒരുപാട് ഉമ്മമാരുടെയും കുടുംബത്തിന്റേയും കണ്ണീരിന്റെ കണക്കോളം പാപങ്ങള്‍ പേറിനടന്നിട്ട് എന്തു അഭിമാനമാണ് സുഹൃത്തെ നീയൊക്കെ കൈക്കലാക്കാന്‍ പോവുന്നത്. വിശ്വസുന്ദരമായ ഭൂമികയില്‍ വശ്യമനോഹാരിത തുളുമ്പുന്ന നാട്ടില്‍ അക്രമോത്സുകമായ ഇത്തരം (www.evisionnews.in)അധിനിവേഷങ്ങള്‍ക്കെതിരെ നാം ഒറ്റകെട്ടാവണം. ചീഞ്ഞളിഞ്ഞ സംസ്‌കാരത്തെ കഴുത്തിലേന്തി അധാര്‍മികതയുടെ മാറാപ്പുമായി നടക്കുന്ന സമൂഹത്തെയല്ല ഭാവി കൊതിക്കുന്നത്. മറിച്ച് നന്മയുടെ വിരിമാറിന്റെ കരുണയുടെയും സ്‌നേഹാഭിലാഷങ്ങളുടേയും സൗഹൃദാരാമങ്ങളുടെയും നവലോകത്തെയാണ്. തിന്മകളുടെ പറുദ്ദീസകള്‍ കൊണ്ട് നടന്നിട്ട് ഒരാളും വിജയിച്ച ചരിത്രമില്ല, പക്ഷേ ചില കണ്ണീരുകള്‍ക്ക് അക്കങ്ങള്‍കൊണ്ട് തിട്ടപ്പെടുത്താനാവാത്തത്രയും മൂല്യമുണ്ട്. (www.evisionnews.in)അതിന്റെ കറകള്‍ മായ്‌ച്ചെടുക്കാന്‍ ഒരു നൂറ്റാണ്ടു തന്നെ മതിയെന്നുവരില്ല. മലീമസമായ ചുറ്റുപാടിന്റെ അന്തരങ്ങളില്‍ ഇത്തരം നീചമായ ആഭാസങ്ങള്‍ കാട്ടിക്കൂട്ടുന്ന സുഹൃത്തേ, ഒന്നോര്‍ക്കുക ഇന്നലെങ്കില്‍ നാളെ നിന്റെ കരങ്ങള്‍ കൊണ്ടോ പ്രവൃത്തികൊണ്ടോ ഒരുമ്മക്കെങ്കിലും കണ്ണീരൊലിപ്പികേണ്ടി വന്നിട്ടുണ്ടെങ്കില്‍ വിലമതിക്കാനാവാത്ത ആ തുള്ളികള്‍ക്കുള്ള തിക്തഫലം നീ അനുഭവിക്കുക തന്നെ ചെയ്യും.... തീര്‍ച്ച.
Post a Comment
0 Comments