ജാര്‍ഖണ്ഡ് (www.evisionnews.in): രാംഗര്‍ഹില്‍ ബിഫിന്റെ പേരില്‍ മുസ്ലിം മധ്യവയസ്‌കനെ തല്ലിക്കൊന്ന് കാറിന് തീയിട്ട സംഭവത്തില്‍ ബിജെപി നേതാവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. ബിജെപി രാംഗര്‍ഹ് യൂണിറ്റിന്റെ വക്താവായ നിത്യാനന്ദ് മാഹ്‌ത്തോ അടക്കമുള്ള മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി യൂണിറ്റ് പ്രസിഡണ്ട് പാപ്പു ബാനര്‍ജിയുടെ വീട്ടില്‍ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്.
ആലിമുദ്ദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയെ വ്യാഴായ്ചയാണ് ഒരു സംഘം തല്ലി കൊലപ്പെടുത്തിയത്. മാരുതി കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇദ്ദേഹത്തെ ജനക്കൂട്ടം തടഞ്ഞ് നിര്‍ത്തി ബീഫ് കടത്തുന്നു എന്നാരോപിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാറിന് തീയിടുകയും ചെയ്തു. ആക്രണം നടക്കുന്നെന്ന വിവരം ലഭിച്ച് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ആര്‍കെ മാല്ലിക്കും സംഘവും സ്ഥലത്ത് എത്തി അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
45കാരനായ നിത്യാനന്ദാണ് അക്രമത്തിന് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചത് എന്ന് സംഭവത്തിന്റെ വീഡിയോയില്‍ നിന്നും വ്യക്തമാണെന്ന് പോലീസ് അറിയിച്ചു. കാറില്‍ നിന്നും ആലിമുദ്ദീനെ കാറില്‍ നിന്നും വലിച്ചിറക്കിയതും നിത്യാനന്ദാണ്. ജനക്കൂട്ടം ആലിമുദ്ദീനെ ആക്രമിക്കുമ്പോള്‍ ഇയള്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.
Post a Comment
0 Comments