കുമ്പള: (www.evisionnews.in) വധശ്രമക്കേസിലെ പ്രതി 20 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി അറസ്റ്റില്‍. സീതാംഗോളിയിലെ അക്ഷിത് കുമാറി(23)നെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച സീതാംഗോളിയില്‍ വെച്ചാണ് അറസ്റ്റ്. 9 മാസം മുമ്പ് സ്വകാര്യ ബസ് ഡ്രൈവറെ സീതാംഗോളിയില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ അക്ഷിത്കുമാര്‍ നേരത്തെ മൂന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Post a Comment
0 Comments