കൊച്ചി (www.evisionnews.in): നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിന് പിന്നാലെ പോലീസിന്റെ അന്വേഷണം സംവിധായകന്‍ നാദിര്‍ഷായിലേക്കും ദിലീപിന്റെ അനുജന്‍ അനൂപിലേക്കും ദിലീപുമായി അടുപ്പമുള്ളവരിലേക്കും നീങ്ങുന്നു. അനൂപിനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുമെന്ന് സൂചന. അനൂപ് പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മാനേജര്‍ അപ്പുണ്ണിയും നാദിര്‍ഷായും പ്രതികളാകുമെന്നും സൂചനയുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.
പള്‍സര്‍ സുനി കൊടുത്തയച്ച കത്ത് നല്‍കാന്‍ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദിലീപിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പര്‍ വിഷ്ണുവിന് ലഭിക്കുന്നത് അനൂപില്‍ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പള്‍സര്‍ സുനിയുടെ കത്ത് വിഷ്ണു അയച്ച് നല്‍കുകയായിരുന്നു എന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
വിഷ്ണു അടക്കമുള്ള പള്‍സര്‍ സുനിയുടെ സഹതടവുകാരുമായി അപ്പുണ്ണിക്ക് അടുത്ത ബന്ധമുണ്ടെന്നും ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിന് മനസിലാക്കാന്‍ സാധിച്ചു. ഒരു ദിവസം മൂന്നുതവണ പള്‍സര്‍ സുനി നാദിര്‍ഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാന്‍ നാദിര്‍ഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിര്‍ഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകള്‍ പോലീസിന്റെ കൈവശമുണ്ട്.
Post a Comment
0 Comments