Type Here to Get Search Results !

Bottom Ad

തീവണ്ടിയില്‍ കടത്തുകയായിരുന്ന 70 കിലോ പാന്‍മസാലകളുമായി ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) തീവണ്ടിയില്‍ കടത്തുകയായിരുന്ന 70 കിലോഗ്രാം പാന്‍ ഉത്പന്നങ്ങള്‍ പിടിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍നിന്നാണ് റെയില്‍വേ സുരക്ഷാവിഭാഗം പിടിച്ചത്. 70,000 രൂപ വിലവരും. ഉത്തര്‍പ്രദേശ് സാധമ സ്വദേശി ചൊട്ടെലാലിനെ ( 22) അറസ്റ്റ് ചെയ്തു. ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണി, എസ്.ഐ. ഭരത്രാജ്, ബിനോയ്, രാജന്‍ എടയത്ത്, കെ.തമ്പി, സഞ്ജയ്കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായത്. തൊണ്ടിമുതല്‍ കാസര്‍കോട് എക്സൈസ് അധികൃതര്‍ക്ക്‌കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad