Type Here to Get Search Results !

Bottom Ad

മനുഷ്യബോംബായി ബന്ധുവിനെ കൊല്ലാന്‍ ശ്രമം: 60-കാരന്‍ പൊട്ടിത്തെറിച്ച് മരിച്ചു


വണ്ടൂര്‍: (www.evisionnews.in) ബന്ധുവിനെ ചേര്‍ത്തുപിടിച്ച് മനുഷ്യബോംബായി പൊട്ടിത്തെറിച്ച അറുപതുകാരന്‍ ദാരുണമായി മരിച്ചു. വയനാട് സ്വദേശിയും, വാണിയമ്പലത്തു താമസക്കാരനുമായ അബ്ദുല്‍ സലീം (60) ആണ് മരിച്ചത്. 

വാണിയമ്പലം അങ്ങാടിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഇയാളുടെ അരയില്‍ എരിയുന്ന സ്ഫോടകവസ്തു കണ്ട് കുതറിയോടിയ ബന്ധുവും മറ്റുള്ളവരും തലനാരിഴക്ക് രക്ഷപ്പെട്ടു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ സഹോദരന്റെ മകന് ഷറഫുദ്ദീനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് ചാവേറാക്രമണത്തില്‍ കലാശിച്ചത്. സലീം അരയില്‍ സ്ഫോടക വസ്തുവുമായി ഷറഫുദ്ദീന്റെ കടയിലെത്തിയത്. ഷറഫുദ്ദീനുമായി വാക്കേറ്റമുണ്ടാക്കിയ ഇയാള്‍ കല്ലു കൊണ്ട് തലക്കടിച്ച് ഷറഫുദ്ദീനെ പിന്നില് നിന്നും ചേര്‍ത്തു പിടിച്ചതോടെ കടയിലെ മറ്റു ജോലിക്കാരും, സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു ഇയാളെ മോചിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയത്താണ് അരയില്‍ തോട്ടയുടെ തിരി പുകയുന്നത് കണ്ടത്. ഇതോടെ ഷറഫുദ്ദീനും,സമീപത്തുള്ളവരുമെല്ലാം കുതറിയോടുകയായിരുന്നു. ഉടന്‍ തന്നെ ഉഗ്ര ശബ്ദത്തോടെ സലീം പൊട്ടിത്തെറിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സലീമിന്റെ അരക്ക് താഴെയുള്ള ശരീര ഭാഗം പൂര്‍ണമായും ഛിന്നഭിന്നമായി. തലക്ക് നിസ്സാര പരിക്കേറ്റ ഷറഫുദ്ദീനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad