ന്യൂഡല്‍ഹി : (www.evisionnews.in) റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകും. പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന വോട്ടെണ്ണലില്‍ 65.65 ശതമാനം വോട്ടു നേടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിന് 34.35 ശതമാനം വോട്ടു ലഭിച്ചു. ഈ മാസം 25ന് റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി 24നാണ് അവസാനിക്കുന്നത്.
പ്രവചനങ്ങള്‍ ശരിവച്ച് ലോക്‌സഭാ, രാജ്യസഭാ എംപിമാരില്‍ ഭൂരിപക്ഷവും എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനൊപ്പം നിലയുറപ്പിച്ചു. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു. 225 എംപിമാര്‍ മീരാ കുമാറിന് വോട്ടു ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നുമാത്രം 3,69,576 വോട്ടുമൂല്യമാണ് കോവിന്ദ് സ്വന്തമാക്കിയത്. എതിരാളിയായ മീരാ കുമാറിന് 1,59,300 വോട്ടുമൂല്യം ലഭിച്ചു. 21 എംപിമാരുടെ വോട്ട് അസാധുവായി.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് - ഏറ്റവും ഒടുവിലത്തെ ഫലം:
റാം നാഥ് കോവിന്ദ് - 2930 വോട്ട് (വോട്ടുമൂല്യം - 7,02,044)
മീരാ കുമാര്‍ - 1,844 വോട്ട് (വോട്ടുമൂല്യം - 3,67,314)
77 വോട്ടുകള്‍ അസാധുവായി
Post a Comment
0 Comments