Type Here to Get Search Results !

Bottom Ad

ജി.എസ്.ടി: 11ന് വ്യാപാരികള്‍ കടകള്‍ അടച്ച് പണിമുടക്കും


കാസര്‍കോട്: (www.evisionnews.in) ജി.എസ്.ടി അപാകത പരിഹരിക്കുക, ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 11ന് സംസ്ഥാന വ്യാപകമായി കടകള്‍ അടച്ച് പണിമുടക്കും. നിയമങ്ങളും ചട്ടങ്ങളും ഇതുവരെ പുറത്തു വന്നിട്ടില്ല. മുമ്പ് ചെറിയ നികുതി ഒടുക്കി വാങ്ങിയ സാധനങ്ങള്‍ ജി.എസ്.ടി നികുതി ചുമത്തി വില്‍പ്പന നടത്തുമ്പോള്‍ എം.ആര്‍.പിയേക്കാള്‍ കൂടിയ തുകയ്ക്ക് വില്‍പ്പന നടത്തേണ്ട അവസ്ഥ പോലും ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരില്‍ ഉപഭോക്താക്കളുമായും അളവ് തൂക്ക ഉദ്യോഗസ്ഥരുമായും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍മാരുമായും തര്‍ക്കത്തിലേര്‍പ്പെടേണ്ടതായി വരുന്നു. നികുതി വ്യവസ്ഥ നടപ്പിലാക്കുമ്പോള്‍ അതിന്റെ പോരായ്മകള്‍ പരിഹരിച്ചും വ്യാപാരികളുടെ ആശങ്കകള്‍ ദൂരീകരിച്ചും മാത്രം നടപ്പിലാക്കണമെന്ന് കേരള വ്യാപാരി വ്യവസായി വ്യാപാരികള്‍ ആവശ്യപ്പെട്ടു. 

ഹോട്ടലുകള്‍, മരുന്നുഷോപ്പുകള്‍ ഉള്‍പ്പെടെ തുറന്നു ്രപവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജി.എസ്. ടി വന്നാല്‍ കേരളത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കും മാളുകള്‍ക്കും മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന സ്ഥിതി ഉണ്ടാക്കി, ചെറുകിട വ്യാപാരികളെ പൂട്ടിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കുക, ജി.എസ്.ടി. നടപ്പിലാക്കാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കുക, നിയമചട്ടങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുക, ഉദ്യോഗസ്ഥര്‍ കടയില്‍ കയറിയും കടയിലെ മുമ്പിലുമുള്ള പരിശോധന ഒഴിവാക്കുക, ജി.എസ്.ടിയിലെ ജയില്‍ ശിക്ഷ ഒഴിവാക്കുക, രജിസ്ട്രേഷന്‍, ഫയലിംഗ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജില്ലയില്‍ 10 മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനവും കേന്ദ്ര- സംസ്ഥാന ഓഫീസിനു മുന്നില്‍ ധര്‍ണ്ണാസമരവും നടത്തും. ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ടി.എം. ജോസ് തയ്യില്‍, മാഹിന്‍ കോളിക്കര, കെ.വി. ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലക്കുഞ്ഞി, ശങ്കരനാരായണമയ്യ, മുഹമ്മദ് റഫീഖ്കെ.ഐ, തോമസ് കാനാട്ട്, ഗിരീഷ് ചീമേനി, അശോകന്‍ പ്രണവം, കെ.ജെ. സജി, എ. പ്രത്യോധനന്‍, ടി.എ. ഇല്ല്യാസ്, കെ. മണികണ്ഠന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad