ബന്തിയോട്: (www.evisionnews.in) അനാഥസംരക്ഷണത്തിന്റെയും ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെയും ആദ്യത്തെ മാതൃക മുഹമ്മദ് നബിയാണെന്ന് പ്രസിദ്ധവാഗ്മി സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു. അല്‍ഫലാഹ് ഫൗണ്ടേഷനും യു എ ഇ എക്സ്ചേഞ്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ച പത്താമത് റംസാന്‍ നിലാവില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അല്‍ ഫലാഹ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്ല സുബ്ബയ്യക്കട്ടെ അധ്യക്ഷത വഹിച്ചു. സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. അര്‍ഷദ് വൊര്‍ക്കാടി, ടി.എ.ഷാഫി, ടി.എം.ഷുഹൈബ്, മജീദ് തെരുവത്ത്, ഖയ്യൂം മാന്യ, ഷക്കീല്‍ അബ്ദുല്ല, ഷാഹുല്‍ തങ്ങള്‍ പ്രസംഗിച്ചു. അല്‍ ഫലാഹ് ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ല സ്വാഗതവും ബി.എ.റഹ്മാന്‍ ആരിക്കാടി നന്ദിയും പറഞ്ഞു.
Post a Comment
0 Comments