Type Here to Get Search Results !

Bottom Ad

പ്രകൃതിയ്ക്കായി കൈകോര്‍ക്കാന്‍ ജില്ല ഒന്നിച്ചു; ആയിരങ്ങൾ മരങ്ങൾ നട്ടു


കാസര്‍കോട്‌:(www.evisionnews.in) ലോക പരിസ്ഥിതി ദിനമായ ഇന്ന്‌ കാസര്‍കോട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരങ്ങള്‍ മരതൈകള്‍ നട്ടു.
ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത്‌ ഒരു കോടി വൃക്ഷങ്ങള്‍ നട്ട്‌ പിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ്‌ വൃക്ഷത്തൈകള്‍ ഒരുക്കിയത്‌. വിദ്യാലയങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ്‌ നാടാകെ മരതൈകള്‍ നട്ടത്‌. മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്‌, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്‌, കണിക്കൊന്ന, ഞാവല്‍, നീര്‍മരുത്‌, ചന്ദനം, വേങ്ങ, കറിവേപ്പ്‌, മണിമരുത്‌, പ്ലാവ്‌ തുടങ്ങിയ ഫലവൃക്ഷ ഔഷധിയിനത്തില്‍പ്പെട്ട നൂറോളം മരതൈകളാണ്‌ വിവിധയിനങ്ങളില്‍ നട്ടത്‌. സാമൂഹിക വനവല്‍ക്കരണ വിഭാഗം നടത്തുന്ന ജില്ലാതല പരിപാടിയുടെ ഉദ്‌ഘാടനം ഉദിനൂര്‍ സെന്‍ട്രല്‍ എ യു പി സ്‌കൂളില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു

വിദ്യാർത്ഥികൾക്ക് വൃക്ഷതൈകൾ സമ്മാനിച്ചു.

കാസറകോട് : പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അൽ-റാസി കോളേജ് യൂണിയൻ ഉപന്യാസ മത്സരം, ക്വിസ്സ് മത്സരം തടങ്ങിയ വവിധ പരിപാടികൾ സംഘടിപ്പിച്ചു. യൂണിയൻ അൽ - റാസി കോളേജിന് ചെടികൾ കൈമാറി . പരിസ്ഥിതി ദിന സന്ദേശവുമായി  അൽ-റാസി കോളേജ് മാനേജിംഗ് ഡയറക്ടർ റഫീഖ് വിദ്യാനഗർ ബോധവൽക്കരണം നടത്തി. 
പരിപാടിയിൽ ആയിശത്ത് ന ഷ്വാന ഫർവിൻ സ്വാഗതം പറഞ്ഞു.  ഇശ്രത്ത് ശാബാ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ നഫീസത്ത് റുക്സാന  , ധന്യശ്രീ. വിദ്യാർത്ഥികളായ മൊയ്തീൻ ഫയാസ്, ഷൈഫ, ഷർഫീന, തുടങ്ങിയവർ പ്രസ്തുത ദിനത്തെ  കുറിച്ച് സംസാരിച്ചു. ആയിഷത്ത് റംസീന നന്ദി പറഞ്ഞു.
ലോക പരിസ്ഥിതി ദിനം
മുസ്ലിം ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി വൃക്ഷ തൈ നട്ടു

കാസർകോട്: ലോക പരിസ്ഥിതി ദിനത്തിൽ  'നിത്യഹരിത ഭൂമി വീണ്ടടുക്കപ്പെട്ട പ്രകൃതി'എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം  ലീഗ് സംസ്ഥാന വ്യാപകമായി  ലീഗ് പ്രവർത്തകരുടെ വീട്ട് വളപ്പിൽ വൃക്ഷ തൈ നട്ട് പിടിപ്പിക്കുന്ന മധൂർ പഞ്ചായത്ത്  തല ഉൽഘാടനം   പ്രസിഡന്റ് ഹാരിസ് ചൂരി മധൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷതൈ നട്ട് ഉൽഘാടനം ചെയ്തു..
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, യു ബഷീർ, യു.സഹദ് ഹാജി, മജീദ് പട്ട്ള, മമ്മു ഫുജൈറ, അലി യു എ, റഫീഖ് ഉളിയത്തടുക്ക, എസ്.എം.ഇബ്രാഹിം',മജീദ് പടിഞ്ഞാർ, തുടങ്ങിയവർ സംബന്ധിച്ചു  

മല്ലംവാർഡിൽ പരിസ്ത്ഥിതി ദിനമാചരിച്ചു.
മുളിയാർ: വാർഡിന്റെ വിവിധ പ്രദേശങ്ങളിൽ വൃക്ഷതൈ നട്ട് പിടിപ്പിച്ച്  മല്ലംവാർഡ് വികസന  സമിതി പരിസ്ഥതിദിനമാചരിച്ചു. മല്ലം റഹ്മത്ത് നഗർ എസ്.സി.കമ്മ്യൂണിറ്റി ഹാൾ കോമ്പൗണ്ടിൽ ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഉൽഘാടനം ചെയ്തു. ഷെരീഫ് കൊടവഞ്ഞി അധ്യക്ഷത വഹിച്ചു, ഹനീഫ് മാസ്റ്റർ, ഹമീദ് മല്ലം, ഹസൈനാർ ചെറക്കാൽ, പൊന്നപ്പൻ, അശോകൻ മല്ലം, അന്തോണി അമ്മങ്കോട്, ജാനകി കൊടവഞ്ചി, ലളിത കോളങ്കോട്, സംബന്ധിച്ചു.

ചെർക്കള : ലോക പരിസ്ഥിതി ദിനത്തിൽ 500 തൈകൾ നട്ടുപിടിപ്പിച്ചും  വൈവിദ്യങ്ങളായ ബോധവൽക്കരണ പരിപാടി നടത്തിയും മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്തിൽ പരിസ്ഥിതി ദിനമാചരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി അദ്ദേഹത്തിന്റെ വീട്ടു  പറമ്പിൽ തൈ നട്ടു നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തായൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്  ബി.കെ അബ്ദുസ്സമദ്, സിദ്ധീഖ് സന്തോഷ് നഗർ, പി ഡി എ റഹ്മാൻ , ഹാഷിം ബംബ്രാണി, സി.ടി റിയാസ്, എൻ.എ താഹിർ, ലത്തീഫ് നായന്മാർമൂല , ശറഫുദ്ധീൻ ബേവിഞ്ച, സലാം ചെർക്കള വെസ്റ്റ്  സി.ബി ലത്തീഫ് , മുത്തലിബ് ബേർക്ക, അലി ചേരൂർ, മുർഷിദ് ആലമ്പാടി . അശ്റഫ് ചെർക്കള വെസ്റ്റ് എന്നിവർ 
സംസാരിച്ചു.
മഴക്കുഴി നിർമിച്ച് പരിസ്ഥി ദിനം അഘോഷിച്ച് കുഞ്ചാർ എം എസ് എഫ്
കുഞ്ചാർ: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായ് മഴവെള്ളം സംരക്ഷിക്കുന്നതിനായ് "പരിസ്ഥിതി സംരക്ഷിക്കാൻ തന്നാലായത് " എന്ന പ്രമേയത്തിൽ മഴക്കുഴി നിർമിച്ച് എം എസ് എഫ് കുഞ്ചാർ ശാഖാ വിദ്യാർത്ഥികൾ .ആദ്യ മഴക്കുഴി നിർമാണത്തിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബദുൽ റഹ്മാൻ കുഞ്ചാർ ഉദ്ഘാടനം ചെയ്തു നവാസ് കുഞ്ചാർ ,സുബൈർ കുഞ്ചാർ, ജാബിർ, അൽതാഫ് ,ആഷിക് ,മുനാസിർ എന്നിവർ നേതൃത്വം നൽകി


ചെർക്കള: വീട്ടുമുറ്റത്തെ മരങ്ങൾ വെട്ടിമാറ്റി പൂന്തോട്ടം നിർമ്മിക്കുന്ന സംസ്ക്കാരം മാറ്റണമെന്ന് ഉദുമ സി എച്ച് സെൻ്റർ ചെയർമാൻ കാപ്പിൽ കെ ബി എം ശരീഫ് പറഞ്ഞു
ഇന്ദിരാനഗർ കൊർദോവ കോളേജിൽ നടന്ന പരിസ്ഥി ദിനാചരണം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വൃക്ഷങ്ങളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്.
നാം ഈ വർഷം നേരിട്ട അതിരൂക്ഷമായ വരൾച്ച നമ്മുക്ക്‌വലിയ പാഠമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു,
ഡയരക്ടർ റൗഫ് ബാവിക്കര അധ്യക്ഷത വഹിച്ചു, ഡയരക്ടർ 
എം എ നജീബ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കാമ്പസിൽ വൃക്ഷതൈകളും വെച്ചു പിടിപ്പിച്ചു.
തുടർന്ന് വിവിധ മത്സരങ്ങൾ നടന്നു.
വിദ്യാർത്ഥി യൂണിയൻ അംഗങ്ങളായ നാസർ ഇന്ദിരാ നഗർ, അൽത്താഫ്, തൻസീഫ് ചാല, നിസാം കുണിയ, ശ്രീജിത്ത്, മെഹറൂഫ് പന്നിപ്പാറ,ദഹീൻ ചൂരി, ശരത് എരിഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.

മുളിയാര്‍.ഡി വെെ എഫ് ഐ മുളിയാര്‍ മേഖല കമ്മിറ്റി 18 യൂണിറ്റ് കേന്ദ്രങ്ങളിലായി 250 വൃക്ഷതെെകള്‍ നട്ടു.മേഖല തല ഉദ്ഘാടനം സി പി ഐ എം മുളിയാര്‍ ലോക്കല്‍ സെക്രട്ടറി പി രവീന്ദ്രന്‍ മുളിയാറില്‍ വെച്ച്  ഉദ്ഘാടനം ചെയ്തു.ലത്തീഫ് അദ്ധ്യക്ഷനായി. ഉദയകുമാര്‍, ഗോപലാകൃഷ്ന്‍ എന്നിവര്‍ സംസാരിച്ചു .രഞ്ജിത്ത് സ്വാഗതം പറഞ്ഞു
എസ് കെ എസ് എസ് എഫ് പരിസ്ഥിതി ദിന പരിപാടിക്ക് അണങ്കൂരിൽ പ്രൗഡ തുടക്കം

കാസർകോട്: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് എസ് കെ എസ് എസ് എഫ് കാസർകോട് മേഖലയിൽ സംഘടിപ്പിക്കുന്ന വിവിദ പരിപാടിയുടെ ഭാഗമായി കാസർകോട് മേഖല തല ഉദ്ഘാടനം എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു, മേഖല പ്രസിഡൻറ് ഹാരിസ് ബെദിര അദ്ധ്യക്ഷനായി, മേഖല ജനറൽ സെക്രട്ടറി ഇർഷാദ്.ഹുദവി ബെദിര സ്വാഗതം പറഞ്ഞു, ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ബോധവൽകരണം നടത്തി, സത്താർ ഹാജി അണങ്കൂർ, മുനീർ അണങ്കൂർ, നാസർ ഫൈസി തയലങ്ങാടി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മേഖല ട്രഷറർ ശിഹാബ് അണങ്കൂർ, കടവത്ത് അബ്ദുൽ ഖാദർ ,പൂരണം അബ്ദുൽ ഖാദർ ,സാലിം ബെദിര, ഹമീദ് ചേരങ്കൈ, ശബീബ് അണങ്കൂർ, ശരീഫ് ടിപ്പു നഗർ, മുസ്തഫ ടീവി സ്റ്റേഷൻ, ശിഹാബ് ടീവി സ്റ്റേഷഷൻ, തുടങ്ങിയ പ്രമുഖ സംബന്ധിച്ചു

മുളിയാർ:പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു
ളള മുസിം യൂത്ത് ലീഗ് 'ഒരു മരം ഒരു വരം' ക്യാമ്പയിനിന്റെ മുളിയാർ പഞ്ചായത്ത്തല ഉൽഘാടനം ബാല നടുക്കം കാർഗിൽ സർക്കിളിൽ വൃക്ഷതൈ നട്ട് ജില്ലാ വൈസ് പ്രസിഡണ്ട് മൻസൂർ മല്ലത്ത് ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബിഎം അഷ്റഫ്, ഷരീഫ് കൊടവഞ്ചി,  യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ധിഖ് ബോവിക്കാനം,  ഷരീഫ് മല്ലത്ത്, നിസാർ ബസ്റ്റാണ്ട്, അഷറഫ് ബോവിക്കാനം, ഖബീർ മുസ്ലിയാർനഗർ, റംഷീദ് ബാലനടുക്കം, ഖബീർ ബാവിക്കര ,അഷ്റഫ് ബാവിക്കര ,സിദ്ധീഖ് തളങ്കര പ്രസംഗിച്ചു.

കാസർകോട്: ലോക പരിസ്ഥിതി ദിനത്തിൽ ഒരു മരം ഒരു വരം എന്ന പേരിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പ്രവർത്തകരുടെ വീട്ട് വളപ്പിൽ വൃക്ഷത്തൈ നട്ട് പിടിപ്പിക്കുന്നതിന്റെ കാസർകോട് മണ്ഡലംതല ഉൽഘാടനം മൊഗ്രാൽപുത്തൂർ ബദർ നഗറിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ നിർവ്വഹിച്ചു.
സഹീർ ആസിഫ്, എം.എ നജീബ്, സിദ്ധീഖ് സന്തോഷ് നഗർ, സലീം അക്കര, റഹ്മാൻ തൊട്ടാൻ, റഷീദ് ചായിത്തോട്ടം, മുജീബ് ലിബാസ് തുടങ്ങിയവർ സംബന്ധിച്ചു

കാസർകോട്: 'നിത്യഹരിത ഭൂമി, വീണ്ടെടുക്കപ്പെട്ട പ്രകൃതി ' മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ട്ഡലം കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണം ബെള്ളൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം വൃക്ഷ തൈ നട്ട് എൻ.എ.നെല്ലിക്കുന്ന്  എം.എൽ.എ.
ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള ,മുഹമ്മദ് തങ്ങൾ മദനി,

ഹാഷിം കടവത്ത്, ടി.എം ഇഖ്ബാൽ, പഞ്ചായത്ത് മുസ് ലിം ലീഗ്  പ്രസിഡന്റ് ഇബ്രാഹിം മദക്കം, സെക്രട്ടറി ശംസുദ്ധീൻ കിന്നിംഗാർ, എസ് .കെ ' അബ്ബാസ് അലി, കെ.എം. മൂസ ഹാജി ,യൂസ്ഫ് ഹാജി.അസിസ് കൊട്ടി ,ഇബ്രാഹിം ബൈത്തിയടുക്ക, എ.ബി.മുഹമ്മദ് ,എ ൻ.ബി.മുഹമ്മദ്, എ.ൻ.എച്ച് മുഹമ്മദ്.ബഷീർ മുസ്ലിയാർ ,അഷ്റഫ്.കരോടി ,ബഷീർ കെ.എം. ,മുഹമ്മദ് കുന്നിൽ, എൻ.ബി.ഇബ്രാഹിം, ജലീൽ എടോണി, മുഹമ്മദ് , ഹസൈനാർ അനക്കളം, എ.ബി.സിദ്ധീഖ്,അബ്ദുൽ റഹ്മാൻ ,ഇ.കെ. മുഹമ്മദ് ,ഇബ്രാഹിം നാട്ടക്കല്ല്. തുടങ്ങിയവർ സംബന്ധിച്ചു.



















Post a Comment

0 Comments

Top Post Ad

Below Post Ad