പെരിയ : (www.evisionnews.in) കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ചടങ്ങു നടക്കുന്ന വേദിയിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. ഡല്‍ഹിയില്‍ യച്ചൂരിക്കുനേരെ കയ്യേറ്റശ്രമം ഉണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തിയത്. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥയ്ക്കുശേഷം പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. ചടങ്ങ് നടന്ന ഹാളില്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കുവേണ്ടി ഒരുക്കിയിരുന്ന സീറ്റിനു പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു. ഉടന്‍തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സിപിഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എകെജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരാണു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊളിറ്റ്ബ്യൂറോ (പിബി) യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിന്റെ വേദിയിലേക്കു യച്ചൂരി എത്തുന്നതിനു തൊട്ടുമുന്‍പാണു ഹിന്ദു സേനക്കാരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ പിന്നില്‍ നിന്നു 'സിപിഎം മൂര്‍ദാബാദ്' എന്നു മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് അക്രമികളും സിപിഎം ഓഫിസിലെ ജീവനക്കാരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ രണ്ടു പേരിലൊരാള്‍ യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.
Post a Comment
0 Comments