കാസര്‍കോട് (www.evisionnews.in): മല്ലം എസ്.ഡി.പി.എ എല്‍.പി സ്‌കൂളില്‍ വായനാപക്ഷാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംഘടിപ്പിച്ചു. കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ രവീന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.വി സത്യന്‍ അധ്യക്ഷനായിരുന്നു. വായന മത്സരം, ക്വിസ്, കേട്ടെഴുത്ത് മത്സരങ്ങളും നടന്നു. വിജയികള്‍ക്കുള്ള സമ്മാന വിതരണം രവീന്ദ്രന്‍ പാടി നിര്‍വഹിച്ചു. അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങളായ വാക്കുല, അലഞ്ഞവന്റെ ബോധ്യങ്ങള്‍, ഉയിരാട്ടം, ടവറിലെ കാക്ക എന്നിവ സ്‌കൂള്‍ ലൈബ്രറിക്ക് രവീന്ദ്രന്‍ പാടി കൈമാറി. കെ.പി.എസ് വിദ്യാനഗര്‍, കെ. കുഞ്ഞമ്പു, കെ. സാവിത്രി, എം.എ ശോഭ, ലത ചന്ദ്രന്‍ സംസാരിച്ചു.
Post a Comment
0 Comments