ഉപ്പള(www.evisionnews.in):മുസോടി, അദിക്ക കടപ്പുറത്ത് കടലാക്രമണം രൂക്ഷം. മൂന്നു ദിവസത്തിനകം 300 മീറ്റര്‍ കര കടലെടുത്തു. ഒരു കടയും ആറു വീടുകളും ഏതു സമയത്തും ,തകര്‍ന്നു വീണേക്കാമെന്ന ആശങ്കയും ഉയര്‍ന്നു. അദിക്ക കടപ്പുറത്ത് കടല്‍ ഭിത്തി കെട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി കരിങ്കല്ലുകള്‍ കടപ്പുറത്ത് കൂട്ടിയിട്ടിരുന്നു. ശക്തമായ തിരമാലയില്‍പ്പെട്ട് ഇവയില്‍ പലതും ഒലിച്ചുപോയി. ഹമീദിന്റെ കടയും വീടും കടലാക്രമണ ഭീഷണിയിലാണ്. അബ്‌ദുല്‍ ഖാദര്‍, ഖദീജ, മൊയ്‌തീന്‍ കുഞ്ഞി, സുഹ്‌റ, ഹസ്സന്‍അബ്ബ എന്നിവരുടെ വീടുകള്‍ ഏതു സമയത്തും തകര്‍ന്നു വീഴാവുന്ന സ്ഥിതിയിലാണ്. വിവരമറിഞ്ഞ് മഞ്ചേശ്വരം താഹസില്‍ദാര്‍,വില്ലേജ് ഓഫീസര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. എന്നാല്‍ കടലാക്രമണ ഭീഷണി നേരിടുന്നവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.
Post a Comment
0 Comments