കാസര്‍കോട്(www.evisionnews.in):ജില്ലയിലെ ചില സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് യൂണിഫോമുമായി സ്വകാര്യ ലോബികള്‍ നുഴഞ്ഞു കയറുന്നു.
സ്‌കൂളുകളിലെ പ്രധാന അധ്യാപകരടക്കമുള്ളവരുടെ സ്വാധീനമാണ് ഏജന്റുമാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ കച്ചവടം ഉറപ്പിക്കുന്നത്. മലയോര മേഖലയിലെ ചില സ്‌കൂളുകളില്‍ പി ടി എ കമ്മിറ്റി ഭാരവാഹികളുമായി നല്ല ബന്ധം പുലര്‍ത്തിയാണ് യൂണിഫോമും ബാഗുകളുമുള്‍പ്പെടെയുള്ള സാധന സാമഗ്രികളും തന്ത്രപൂര്‍വ്വം വില്‍പ്പന ചെയ്യുന്നത്. യൂണിഫോം വിറ്റഴിക്കപ്പെടുന്നതിന് അനുസരിച്ച് എണ്ണം അടിസ്ഥാനത്തില്‍ കമ്മീഷനും ഏജന്റുമാര്‍ ഇടനിലക്കാര്‍ക്ക് നല്‍കുന്നു. കേരളത്തിന് പുറത്ത് നിന്നു യൂണിഫോം വാങ്ങുന്ന ഏജന്റുമാര്‍ സ്‌കൂളുകളില്‍ നുഴഞ്ഞ് കയറുന്നതോടെ ജില്ലയിലെ വ്യാപാരികളും തുണിക്കച്ചവടക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് യൂണിഫോമുമായി ഏജന്റുമാര്‍ കയറി ഇറങ്ങുന്നത് വ്യാപാരികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്. യൂണിഫോം വില്‍പ്പനയെ ചൊല്ലി ചിലയിടങ്ങളില്‍ വ്യാപാരികളും സ്‌കൂള്‍ അധികൃതരും തമ്മില്‍ തര്‍ക്കമാരംഭിച്ചതായും പറയുന്നു.
Post a Comment
0 Comments