ഉദുമ (www.evisionnews.in): ഉദുമ ഇസ്ലാമിയ എ.എല്‍. പി സ്‌കൂളിലെ ജൈവ പാര്‍ക്കിലെ വേപ്പുമരം ഇനി മുതല്‍ 'ഉമ്മ'മരം എന്ന പേരില്‍ അറിയപ്പെടും. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ കൊടി ബന്ധം തിരിച്ചു പിടിക്കാന്‍ അമ്മയുടെ പൊക്കിള്‍കൊടി ബന്ധത്തിലേക്ക് ഈ വേപ്പു മരത്തെ ബന്ധപ്പെടുത്തിയാണ് ഔഷധ വൃക്ഷമായ വേപ്പിനെ ഉമ്മ മരമായി പ്രഖ്യാപിച്ചത്.
ഉദുമ ഇസ്ലാമിയ സ്‌കൂളില്‍ 1940 ല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എണ്‍പതു വയസു തികഞ്ഞ നാലാംവാതുക്കലിലെ ആയിഷാബി ഉമ്മയാണ് സ്‌കൂളിലെത്തി ജൈവപാര്‍ക്കിലെ അറുപതോളം മരങ്ങളിലൊന്നായ വേപ്പിനെ ഉമ്മ മരമായി പ്രഖ്യാപിച്ചത്. ഞാമ്പടിച്ച സ്‌കൂളില് ബന്ന് ഈ എമ്പതാം വയസ്സില് എന്റെ കുഞ്ഞി മക്കളെ കാണാന്‍ കയ്ഞ്ഞതില്‍ എന്റെ പിര് സം ഞാനറിയി ക്ക്ന്ന്. പ്രഖ്യാപനത്തിന് ശേഷം അവര്‍ കുട്ടികളോട് പറഞ്ഞു. സ്‌കൂള്‍ വളപ്പില്‍ നടുന്ന നൂറ്റമ്പതോളം വേപ്പിന്‍ മരതൈകളുടെ വിതരണം ആയിഷാബി ഉമ്മ നിര്‍വഹിച്ചു.
മുന്‍ ഹെഡ്മാസ്റ്റര്‍ എം. ശ്രീധരന്‍ പാര്‍ക്കിലെ മലേഷ്യന്‍ ചെടിയെ പക്ഷി മരമായും പ്രഖ്യാപിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ. റഹ് മാന്‍, പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര, ഷെരീഫ് എരോല്‍, സത്താര്‍ മുക്കുന്നോത്ത്, കെ.എ. ഷുക്കൂര്‍ , കെ.എസ്. മുഹമ്മദ് ഹബീബുല്ല, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശംസുദ്ധീന്‍ ബങ്കണ, ഹംസ ദേളി,സിദ്ദീഖ് ഈച്ചി ലിങ്കാല്‍ ,അധ്യാപകരായ പി. സുജിത്ത്, സി ടി.ലീലാമ്മ, എ. ബിന്ദു, കെ.എ. അസീസ് റഹ് മാന്‍, പി.പ്രിജിന, എം. ബവിത, എ. ഗീത, എ.പി. മുക്കീമുദ്ദീന്‍, സി.ശ്രീജ ,കെ.പ്രീതി സംബന്ധിച്ചു.
മദര്‍ പി.ടി.എ യോഗം ചേരാനും അത്യാവശ്യം ക്ലാസ് എടുക്കാനും മരച്ചുവട് ഉപയോഗി തരത്തിലാണ് ഉമ്മ മരം ഒരുക്കുന്നത്. ഉമ്മ മരത്തിനു ചുറ്റും ചെങ്കല്ല് കൊണ്ട് സീറ്റുകള്‍ നിര്‍മ്മിക്കും. പക്ഷി മരത്തില്‍ പറവകള്‍ക്ക് കുടിക്കാന്‍ ചട്ടിയില്‍ വെള്ളം കെട്ടിവെക്കും.
Post a Comment
0 Comments