കാസര്‍കോട് (www.evisionnews.in): നീണ്ടനാല്‍പത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുന്‍ യു.എ.ഇ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ടി.എം തുരുത്തിയെ യൂത്ത് ലീഗ് തുരുത്തി ശാഖ കമ്മറ്റി ആദരിച്ചു. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉപഹാരം നല്‍കി.
ശാഖ പ്രസിഡണ്ട് റഹീം തുരുത്തി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ശാഖ പ്രസിഡണ്ട് ടി.എച്ച് മുഹമ്മദ് ഹാജി, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.എ മുഹമ്മദ് കുഞ്ഞി, മുനിസിപ്പല്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, വാര്‍ഡ് ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ്, എ.എന്‍ അബ്ദുല്‍ റഹിമാന്‍, റസാഖ് ബെദിര, ടി.എ ഷാഫി, ബി.എസ് സൈനുദ്ധീന്‍, ടി.എസ് സൈനുദ്ധീന്‍, ടി.കെ ഹമീദ്, ഷരീഫ് തുരുത്തി, ഇസ്മായില്‍, അബ്ദുല്‍ റഹിമാന്‍, അബൂബക്കര്‍ മെഡിക്കല്‍, നവാസ് ആനബാഗില്‍, ടി.കെ ഹബീബ്, ജുനൈദ്, ഷഫീഖ്, എ.എച്ച് ഹബീബ്, ഷാഫി മുബാറക്ക് സംബന്ധിച്ചു.
Post a Comment
0 Comments