Type Here to Get Search Results !

Bottom Ad

പഠനം വഴിമുട്ടിയവര്‍ക്ക് തുണയായി തൃക്കരിപ്പൂര്‍ കെ.എം.സി.സിയുടെ അറിവ് പദ്ധതി

തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ മണ്ഡലം എം.എസ്.എഫും ഷാര്‍ജ കെ.എം.സി.സിയും സംയുക്തമായി നടപ്പാക്കുന്ന 'അറിവ്' പദ്ധതി മൂന്നാം വര്‍ഷത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഇരുപത് ഹൈസ്‌കൂളുകളിലെ തെരഞ്ഞെടുത്തു. നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ക്ക് 1500രൂപയോളം വിലവരുന്ന സമ്പൂര്‍ണ്ണ സ്‌കൂള്‍ കിറ്റ് വിതരണം നടത്തും. 

സ്‌കൂള്‍ പ്രവേശനോത്സവദിനമായ ഇന്ന് ഒരേസമയം മണ്ഡലത്തില്‍ ഇരുപത് സ്‌കൂളുകളില്‍ നടക്കുന്ന സ്‌കൂള്‍ കിറ്റ് കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം പടന്ന എം.ആര്‍.വി.എച്ച്.എസ് സ്‌കൂളില്‍ എം.ജി യൂണിവേഴ്‌സിറ്റി മുന്‍ പ്രോ. വൈസ് ചാന്‍സിലര്‍ അഡ്വ. ഷീന ഷുക്കൂര്‍ നിര്‍വഹിക്കും. ചടങ്ങുകളില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad