കാസര്‍കോട് (www,evisionnews.in): കാസര്‍കോട് നഗരസഭയിലെ തുരുത്തിയില്‍ ഒരു റോഡിന് ഗാസ സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആരോപണത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം പ്രതിഷേധം വ്യാപകമാകുന്നു. ഒരു മാസം മുമ്പ് തുരുത്തി പള്ളിക്ക് സമീപം ഉദ്ഘാടനം ചെയ്യപ്പെട്ട പോക്കറ്റ് റോഡിന്റെ പേരുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആരോപണമാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. റോഡ് സ്ഥിതി ചെയ്യുന്ന തുരുത്തി ഗ്രാമത്തെ തീവ്രവാദ കേന്ദ്രമാക്കി ചിത്രീകരിച്ച് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് സംഭവം ചര്‍ച്ചയായത്.
ഇതിന് പിന്നാലെ റോഡിന് ഗാസ സ്ട്രീറ്റ് എന്ന് പേരിട്ടതിന് പിന്നില്‍ പ്രദേശത്തെ തീവ്രവാദ കേന്ദ്രങ്ങളുടെ ബന്ധമുണ്ടെന്നാരോപിച്ച് കെ. സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സോഷ്യല്‍ മിഡിയയിലും വന്‍ രീതിയിലുള്ള പ്രതിഷേധം ആളിപ്പടര്‍ന്നു. ഇല്ലാത്ത ആരോപണം ഉയര്‍ത്തി ഒരു നാടിനെ തീവ്രവാദ കേന്ദ്രമാക്കി പ്രചരിപ്പിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.
Post a Comment
0 Comments