മഞ്ചേശ്വരം: (www.evisionnews.in.) ഉദ്യാവരത്ത് മാടയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. കുഞ്ചത്തൂര്‍ ബി.എസ് നഗര്‍ കൊളക്കയിലെ പി.ടി മുഹമ്മദിന്റെ മകന് മുഹമ്മദ് ഷരീഫ് (ഏഴ്), മുഹമ്മദിന്റെ മകന് അസ്ലം (എട്ട്), ഹസന്‍കുഞ്ഞിയുടെ മകന് അബ്ദുല്‍ അഫ്രീദ് (12) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ടോടെ ഉദ്യാവര്‍ ക്ഷേത്രത്തിന് പിറകിലുള്ള പാടത്തോട് ചേര്‍ന്നുള്ള തോടും കുളവും ചേരുന്ന ഭാഗത്ത് കുളിക്കാനായി പോയതായിരുന്നു. പിന്നീട് നോമ്പ് തുറയുടെ സമയമായിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൂവരെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഴയായതിനാല്‍ കുളത്തില്‍ ചെളി നിറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു.വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മംഗല്‍പ്പാടി സി.എച്ച്.സിയിലേക്ക് മാറ്റി.
കുഞ്ചത്തൂര്‍ മാട ഉദ്യാവാര ബി.എസ് നഗറിലെ പി.ടി മുഹമ്മദിന്റെ മകനായ മുഹമ്മദ് ഷരീഫും മുഹമ്മദിന്റെ മകനായ അസീമും (എട്ട്) മാട ഗവ. എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. അഹ്മദ് ബാവയുടെ മകന് അബ്ദുല്‍ അഫ്രീദ് (12) ഉദ്യാവാര അല്‍സഖഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ ഞായറാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
.
Post a Comment
0 Comments