മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): റംസാന്‍ വിശ്വാസിയുടെ വിളവെടുപ്പുകാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് റംസാന്‍ കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ ഖുര്‍ആന്‍ പ്രഭാഷണം
ജൂണ്‍ അഞ്ചിന് രാവിലെ 9.30ന് കോട്ടക്കുന്ന് ഖതീബ് നഗറില്‍ നടക്കും. ഉളിയത്തടുക്ക അല്‍ ഹുസ്‌ന അക്കാദമിയുടെ ഡയറക്ടര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് പ്രഭാഷണം നടത്തും.
യോഗം സര്‍കിള്‍ പ്രസിഡണ്ട് മുഹമ്മദ് തമീം അഹ്‌സനിയുടെ അധ്യക്ഷതയില്‍ സഈദ് സഅദി കെ.എം ഉദ്ഘാടനം ചെയ്തു. ഹക്കീം സഖാഫി മജല്‍, താഹിര്‍ ഹാജി തൈ്വബ, ലത്തീഫ് അംജദി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സംബന്ധിച്ചു.
Post a Comment
0 Comments