ഉപ്പള (www.evisionnews.in): കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ്- കച്ചവട നിരോധന ഉത്തരവിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരുകയാണെന്നും പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പറഞ്ഞു. മീറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) ഉപ്പളയില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.ടി.യു മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജിവളപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, സെക്രട്ടറി ഉമ്മര്‍ അപ്പോളൊ, മണ്ഡലം സെക്രട്ടറി ഖാദര്‍ മൊഗ്രാല്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം.അഷ്‌റഫ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍, മുസ്ലിം ലീഗ്- യൂത്ത് ലീഗ്- എസ്.ടി.യു നേതാക്കളായ അസീസ് കളത്തൂര്‍, യൂസഫ് ഉളുവാര്‍, എം.ബി.യൂസഫ്, അബ്ബാസ് ഓണന്ത, അബ്ദുല്ല കജ, അഷ്‌റഫ് സിറ്റിസന്‍, സെഡ്.എ കയ്യാര്‍, ബക്കര്‍, ഇര്‍ഷാദ് മൊഗ്രാല്‍, പി.വൈ.ആസിഫ്, അബ്ബാസ് ഹിദായത്ത് നഗര്‍, ഇസ്മയില്‍ കുഞ്ചത്തൂര്‍, മജീദ് അരിമല പ്രസംഗിച്ചു.
Post a Comment
0 Comments